പാലക്കാട്: മലമ്പുഴ ഉദ്യാനത്തിന് മുന്നില്‍ സ്ഥാപിച്ച ഹേമാംബിക ക്ഷേത്രത്തിന്‍െറ ഫ്ളക്സ് ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മാറ്റിയതിന്‍െറ പേരില്‍ സംഘര്‍ഷാവസ്ഥ. ഉദ്യാനത്തിന് മുന്നില്‍ ക്ഷേത്രത്തിലേക്കുള്ള വഴി സൂചിപ്പിച്ചുള്ള ഫ്ളക്സാണ് നീക്കിയത്.
ജലസേചന വിഭാഗം അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജമാലുദ്ദീന്‍െറ നേതൃത്വത്തിലാണ് ചൊവ്വാഴ്ച ഫ്ളക്സ് മാറ്റിയത്. ക്ഷേത്രത്തിലേക്കുള്ള വഴി ജലസേചന വകുപ്പ് അടക്കാന്‍ ശ്രമിക്കുന്നതായി വിശ്വാസികള്‍ നേരത്തെ ആരോപിച്ചിരുന്നു.
ഇത് സംബന്ധിച്ച് രാഷ്ട്രീയപാര്‍ട്ടി നേതാക്കളും ഹൈന്ദവ സംഘടനാ നേതാക്കളും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള യോഗം ബുധനാഴ്ച നടക്കാനിരിക്കെയാണ് സംഭവം. ഉദ്യോഗസ്ഥരുടെ നടപടി ബോധപൂര്‍വമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. രാത്രി ഏഴോടെ മലമ്പുഴ ഉദ്യാനത്തിന് മുന്നില്‍ വിശ്വാസികള്‍ സംഘടിച്ചു.
പാലക്കാട് ഡിവൈ.എസ്.പി പി.ബി. പ്രശോഭ്, ഹേമാംബിക നഗര്‍ സി.ഐ എം.വി. മണികണ്ഠന്‍, മലമ്പുഴ എസ്.ഐ വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി. വര്‍ഷങ്ങളായി ക്ഷേത്രത്തിലേക്കുള്ള വഴി അടക്കാനാണ് ശ്രമമെന്നാരോപിച്ചാണ് വിശ്വാസികള്‍ സംഘടിച്ചത്.
ദേവിയുടെ ചിത്രമുള്ള ഫ്ളക്സ് ചവിട്ടിക്കൂട്ടിയെന്ന ആരോപണം അന്വേഷിക്കാമെന്നും ചൊവ്വാഴ്ച തന്നെ ഫ്ളക്സ് പുന$സ്ഥാപിക്കാന്‍ നടപടിയെടുക്കാമെന്നും പൊലീസ് ഉറപ്പ് നല്‍കിയതോടെയാണ് വിശ്വാസികള്‍ പിരിഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍