ഉമര്‍ മുക്താര്‍: മലയാളം പതിപ്പ് പ്രകാശനം ചെയ്തു

ദോഹ: ‘ഉമര്‍ മുക്താര്‍: ലയണ്‍ ഓഫ് ദി ഡെസേര്‍ട്ട്’ എന്ന ഹോളിവുഡ് ചിത്രത്തിന്‍െറ മലയാളം പതിപ്പായ ‘ഉമര്‍ മുക്താര്‍: മരുഭൂമിയിലെ സിംഹം’ എന്ന സി.ഡിയുടെ പ്രകാശനം ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ ഹാളില്‍ നടന്നു. അസോസിയേഷന്‍ പ്രസിഡന്‍റ് കെ.ടി അബ്ദുറഹ്മാന്‍, ഇസ്ലാമിക് എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ യൂസുഫ് പി. ഹമീദിന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.
എഫ്.സി.സി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴ്ശ്ശേരിക്ക് നല്‍കി കെയര്‍ ആന്‍ ക്യുവര്‍ ചെയര്‍മാന്‍ ഇ.പി അബ്ദുറഹ്മാന്‍ ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയുടെ ഡബ്ബിംഗ് ഡയറക്ടറായ ബന്ന ചേന്ദമംഗലൂരും ചടങ്ങില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus