|
ജൂനിയര്‍ ഏഷ്യാകപ്പ് ഹോക്കി ഇന്ത്യ സെമിയില്‍
മലാക്ക (മലേഷ്യ): ചൈനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മറികടന്ന ഇന്ത്യ, ഏഴാമത് ജൂനിയര്‍ ഏഷ്യാകപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പിന്‍െറ സെമിഫൈനലില്‍ ഇടംപിടിച്ചു. വ്യാഴാഴ്ച നടക്കുന്ന സെമിയില്‍ ആതിഥേയരായ മലേഷ്യയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇതര സെമിയില്‍ പാകിസ്താന്‍ ദക്ഷിണ കൊറിയയുമായി മാറ്റുരക്കും. നവീന്‍ ആന്‍റിലിലൂടെ 19ാം മിനിറ്റില്‍ മുന്നിലെത്തിയ ഇന്ത്യക്കെതിരെ 45ാം മിനിറ്റില്‍ യു സിന്‍ ചൈനയെ ഒപ്പമെത്തിച്ചു. 57ാം മിനിറ്റില്‍ അമിത് രോഹിദാസിലൂടെയായിരുന്നു ഇന്ത്യയുടെ വിജയഗോള്‍. രണ്ടു ജയവും ഒരു സമനിലയുമായി ഏഴു പോയന്‍േറാടെ ഗ്രൂപ്പില്‍ രണ്ടാമതെത്തിയാണ് ഇന്ത്യ അവസാന നാലില്‍ കടന്നത്. അവസാന കളിയില്‍ ശ്രീലങ്കയെ 0-14ന് നിലംപരിശാക്കിയ പാകിസ്താന്‍ ഗോള്‍ശരാശരിയില്‍ ഇന്ത്യയെ പിന്തള്ളി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍