|
ദേശീയ ജൂനിയര്‍ അത്ലറ്റിക്സ് ഇന്ന് ട്രാക്കുണരും
ബാലെവാഡി (പുണെ): പതിനൊന്നാമത് ഫെഡറേഷന്‍ കപ് ദേശീയ ജൂനിയര്‍ അത്ലറ്റിക്സ് ചമ്പ്യന്‍ഷിപ്പിന് ബാലെവാഡി, ശിവ് ഛത്രപതി സ്പോര്‍ട്സ് കോംപ്ളക്സില്‍ ചൊവ്വാഴ്ച കൊടിയുയരും. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ മാറ്റുരക്കാന്‍ കേരളത്തില്‍നിന്ന് മുപ്പതിലേറെ പെണ്‍കുട്ടികളടക്കം 65ഓളം അത്ലറ്റുകളാണെത്തിയത്. മേളയുടെ ആദ്യദിനമായ ചൊവ്വാഴ്ച 10 കിലോമീറ്റര്‍ നടത്തം, ഹൈജമ്പ്, ഷോട്ട്പുട്ട്, 100 മീറ്റര്‍ തുടങ്ങി 13 ഇനങ്ങളിലാണ് ഫൈനല്‍ നടക്കുന്നത്. അടുത്ത മാസം കൊളംബോയില്‍ നടക്കുന്ന ജൂനിയര്‍ ഏഷ്യന്‍ ഗെയിംസിലേക്കുള്ള ദേശീയ ടീമിന്‍െറ തെരഞ്ഞെടുപ്പാണ് മേളയുടെ പ്രധാന ലക്ഷ്യം.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍