|
സുരക്ഷാ മേഖലയില്‍ കടന്നു; പ്രസാദിനും ഭാര്യക്കുമെതിരെ നടപടിക്ക് ശിപാര്‍ശ
ബംഗളൂരു: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വെങ്കിടേഷ് പ്രസാദും ഭാര്യ ജയന്തിയും ഐ.പി.എല്‍ മത്സരത്തിനിടെ സുരക്ഷാവലയം ഭേദിച്ച് കളിക്കാരുടെ ഇരിപ്പിടത്തിലേക്ക് പ്രവേശിച്ച സംഭവത്തില്‍ ബംഗളൂരു ഡെപ്യൂട്ടി കമീഷണര്‍ ഓഫ് പൊലീസ് രവികാന്ത് ഗൗഡ നടപടിക്ക് ശിപാര്‍ശ ചെയ്തു. കഴിഞ്ഞദിവസം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും ഡെക്കാന്‍ ചാര്‍ജേഴ്സും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് വെങ്കിടേഷും ജയന്തിയും കളിക്കാരുടെ ഇരിപ്പിടത്തിലേക്ക് അനുവാദമില്ലാതെ പ്രവേശിച്ചത്. ഈസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് വെങ്കിടേഷിനും ഭാര്യക്കുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡി.സി.പി, പൊലീസ് കമീഷണര്‍ ജ്യോതി പ്രകാശ് മിര്‍ജിക്ക് റിപ്പോര്‍ട്ട് കൈമാറിയത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍