മുംബൈ: ഇന്ത്യയിലെ നിക്ഷേപങ്ങളില്‍നിന്നുള്ള മൂലധനനേട്ടത്തിന് നികുതി ചുമത്താന്‍ കൊണ്ടുവന്ന വകുപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ പുന$പരിശോധിച്ചതോടെ ഓഹരി വിപണിയില്‍ വീണ്ടും ആവേശം. ഇന്നലെ തുടക്കത്തില്‍തന്നെ ഇടിഞ്ഞ ഓഹരി സൂചികകള്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കുതിച്ചുയര്‍ന്നു. ഫ്രാന്‍സ്, ഗ്രീസ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ വെളിച്ചത്തിലായിരുന്നു രാവിലത്തെ തകര്‍ച്ച. മുന്‍ ക്ളോസിങ്ങില്‍നിന്ന് 320 ഓളം പോയന്‍റ് ഇടിഞ്ഞുനിന്നിരുന്ന ബോംബെ ഓഹരി വില സൂചിക (സെന്‍സെക്സ്) റിപ്പോര്‍ട്ട് പുറത്തുവന്നതോടെ 81.65 പോയന്‍റ് നേട്ടത്തിലാണ് ഇടപാടുകള്‍ അവസാനിപ്പിച്ചത്. 5017.80 വരെ ഇടിഞ്ഞ നിഫ്റ്റി 27.50 പോയന്‍റ് നേട്ടത്തോടെ 5114.15ലും ഇടപാടുകള്‍ അവസാനിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍