ജറൂസലം: ഇസ്രായേലി പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് അടുത്ത സെപ്റ്റംബറില്‍ നടത്താമെന്ന നിര്‍ദേശവുമായി പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു. അടുത്ത തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്‍െറ ലിക്കുഡ് പാര്‍ട്ടി വീണ്ടും അധികാരത്തിലേറുമെന്ന അഭിപ്രായ സര്‍വേകളുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. നടത്തേണ്ടതിലും ഒരുവര്‍ഷം മുമ്പേ തെരഞ്ഞെടുപ്പ് നടത്താന്‍ തയാറാണെന്നാണ് നെതന്യാഹു നല്‍കുന്ന സൂചന. ഇന്ന് പാര്‍ലമെന്‍റില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍