യെരവാന്‍: കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രമായ അര്‍മീനിയയില്‍ നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍, ഭരണകക്ഷിയായ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ മുന്നേറ്റം. തിങ്കളാഴ്ച 50 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ പ്രസിഡന്‍റ് സെര്‍ഷ് സഗ്സ്വാന്‍ നയിക്കുന്ന റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്ക് 46 ശതമാനം വോട്ടുകള്‍ ലഭിച്ചു. മുഖ്യ പ്രതിപക്ഷമായ പ്രോസ്പറസ് അര്‍മീനിയ പാര്‍ട്ടിക്ക് 31 ശതമാനം വോട്ടാണ് ലഭിച്ചത്. മുന്‍ പ്രസിഡന്‍റ് ലെവോന്‍ തെര്‍ പെട്രിയോസന്‍െറ അര്‍മീനിയന്‍ നാഷനല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കേവലം 15 ശതമാനം വോട്ടാണ് ലഭിച്ചത്. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായി പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍