ഇസ്ലാമാബാദ്: അല്‍ഖാഇദ നേതാവ് അയ്മന്‍ അല്‍ സവാഹിരിയുടെ സാന്നിധ്യത്തെക്കുറിച്ച് ഒരു വിവരവും ലഭ്യമായിട്ടില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖര്‍. സവാഹിരി പാകിസ്താനില്‍ ഉണ്ടെന്നാണ് അമേരിക്ക കരുതുന്നതെന്ന വിദേശകാര്യ സെക്രട്ടറി ഹിലരി ക്ളിന്‍റന്‍െറ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ഖര്‍. സവാഹിരിയെക്കുറിച്ച് ഇതിനകം ഒരു സൂചനയും പാക് അധികൃതര്‍ക്ക് ലഭ്യമായിട്ടില്ല. അമേരിക്കയുടെ കൈവശം അത്തരം തെളിവുകള്‍ വല്ലതും ഉണ്ടെങ്കില്‍ അവരത് പാകിസ്താനുമായി പങ്കുവെക്കാന്‍ തയാറാകണം -ഖര്‍ ആവശ്യപ്പെട്ടു. അമേരിക്ക നടത്തിവരുന്ന ഡ്രോണ്‍ ആക്രമണം വിപരീതഫലമാണ് ഉളവാക്കുന്നതെന്നും അത്തരം ആക്രമണങ്ങള്‍ പാകിസ്താന്‍െറ പരമാധികാരത്തിന് നേരെയുള്ള കൈയേറ്റമാണെന്നും ഖര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍