കൊച്ചി: മാരുതി സുസുക്കിയുടെ ഹച്ച് ബാക് ശ്രേണിയില്‍പെട്ട റിറ്റ്സിന്‍െറ വില്‍പ്പന രണ്ടുലക്ഷം കവിഞ്ഞു. വിപണിയിലിറങ്ങി 36 മാസത്തിനിടെയാണ് ഈ നേട്ടം. സുസുക്കിയുടെ സിഫ്റ്റിനെപ്പോലെ തന്നെ മുന്നേറുകയാണ് വില്‍പ്പനയില്‍ റിറ്റ്സുമെന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആഭ്യന്തര വിപണിയില്‍ 64,000 കാറുകള്‍ വില്‍പ്പന നടത്തിയ റിറ്റ്സ് പ്രീമിയം എ-2 ശ്രേണിയില്‍ എറ്റവും വില്‍പ്പനയുള്ള കാറുകളിലൊന്നാണ്. ഇതിനകം ഏഷ്യന്‍ വിപണികളിലേക്ക് 8,000 കാറുകള്‍ കയറ്റുമതി ചെയ്ത റിറ്റ്സ് അവിടെയും ജനപ്രിയ കാറുകളിലൊന്നായി മാറി. വിവിധ പ്രായ പരിധിയിലുള്ളവര്‍ റിറ്റ്സില്‍ അര്‍പ്പിക്കുന്ന വിശ്വാസം തങ്ങള്‍ക്ക് സംതൃപ്തിയേകുന്നതായി മാരുതി സുസുക്കി വിപണന വിഭാഗം ചീഫ് മാനേജര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍