12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

സംസ്കൃത സര്‍വകലാശാലയില്‍ പി.ജി, ഡിപ്ളോമ പ്രോഗ്രാമുകള്‍

സംസ്കൃത സര്‍വകലാശാലയില്‍ പി.ജി, ഡിപ്ളോമ പ്രോഗ്രാമുകള്‍

കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള എം.എ, എം.എസ്.ഡബ്ള്യു, പി.ജി ഡിപ്ളോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ഫലം പ്രതീക്ഷിക്കുന്ന ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. അഡ്മിഷന്‍ മേയില്‍ നടക്കുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലാകും. എം.എ മലയാളം, ഹിന്ദി, ഇംഗ്ളീഷ്, ഹിസ്റ്ററി, ഫിലോസഫി, ഉറുദു, അറബിക്, മ്യൂസിക്, ഡാന്‍സ് (ഭരതനാട്യം, മോഹിനിയാട്ടം), തിയറ്റര്‍, കമ്പാരറ്റീവ് ലിറ്ററേച്ചര്‍ ആന്‍റ് ലിഗ്വിസ്റ്റിക്സ്, സംസ്കൃത സാഹിത്യം, വേദാന്തം, വ്യാകരണം, ന്യായം, ജനറല്‍, സൈക്കോളജി, വേദിക് സ്റ്റഡീസ്, ക്രേറ്റര്‍, ജെന്‍ഡര്‍ ഇക്കോളജി ആന്‍റ് ദലിത് സ്റ്റഡീസ് എന്നിവയാണ് എം.എ പ്രോഗ്രാമുകള്‍.
കാലടിക്ക് പുറമെ പയ്യന്നൂര്‍, തിരൂര്‍, തുറവൂര്‍ സെന്‍ററുകളില്‍ എം.എസ്.ഡബ്ള്യു പ്രോഗ്രാമുകള്‍ നിലവിലുണ്ട്. പി.ജി ഡിപ്ളോമ ഇന്‍ ട്രാന്‍സ്ലേഷന്‍ ആന്‍റ് ഓഫിസ് പ്രൊസീഡിങ്സ്, പി.ജി ഡിപ്ളോമ ഇന്‍ കമ്പ്യൂട്ടര്‍ അസി. ലാംഗ്വേജ് ടീച്ചിങ് എന്നിവയാണ് സര്‍വകലാശാലയില്‍ നടത്തുന്ന പി.ജി ഡിപ്ളോമ പ്രോഗ്രാമുകള്‍.
എം.എ, പി.ജി ഡിപ്ളോമ പ്രോഗ്രാമുകള്‍ക്ക് 100 രൂപയും എം.എസ്.ഡബ്ള്യുവിന് 250 രൂപയുമാണ് അപേക്ഷാ ഫീസ്്. (എസ്.സി, എസ്.ടി വിദ്യാര്‍ഥികള്‍ക്ക് ഇത് യഥാക്രമം 25 രൂപയും 50 രൂപയും). സര്‍വകലാശാല മുഖ്യ കേന്ദ്രത്തില്‍ നിന്നോ റീജനല്‍ സെന്‍ററില്‍ നിന്നോ അപേക്ഷാ ഫീസ് ഒടുക്കി ഫോറം നേരിട്ട് വാങ്ങാം. സര്‍വകലാശാല വെബ് സൈറ്റില്‍ നിന്ന് ഫോറം ഡൗണ്‍ ലോഡ് ചെയ്ത് ഉപയോഗിക്കാം. ് യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ കേരളത്തിലെ എല്ലാ ബ്രാഞ്ചില്‍ നിന്നും കമീഷനോ, സര്‍വീസ് ചാര്‍ജോ ഒടുക്കാതെ അപേക്ഷാ ഫീസ് അടക്കാവുന്ന സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഇതിനുള്ള ചെല്ലാന്‍ ഫോം വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ssus.ac.in സന്ദര്‍ശിക്കുക. 11.05.12 വരെ അപേക്ഷ സ്വീകരിക്കും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com