May 23 Thu 2013
12:15:30 pm
Madhyamam Home
About us
Contact us
Feedbacks
rssfeeds
twitter
Facebook

സൗത്ത് ഇന്ത്യന്‍ ബാങ്കിന് 401.66 കോടി ലാഭം

സൗത്ത് ഇന്ത്യന്‍ ബാങ്കിന് 401.66 കോടി ലാഭം

കൊച്ചി: 2011- 12 സാമ്പത്തിക വര്‍ഷം സൗത്ത് ഇന്ത്യന്‍ ബാങ്കിന് 401.66 കോടി ലാഭം. ബാങ്കിന്‍െറ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭമാണിതെന്ന് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ ഡോ. വി.എ. ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ വളര്‍ച്ചാനിരക്കിലും വന്‍ നേട്ടമാണ് ബാങ്കിന് ലഭിച്ചത്- 32.29 ശതമാനം. മാര്‍ച്ച് 31 ന് അവസാനിച്ച നാലാം പാദത്തില്‍ ബാങ്കിന്‍െറ അറ്റാദായം 121.96 കോടിയാണ്. പോയവര്‍ഷത്തേക്കാള്‍ ഈ വകയില്‍ 49.17 ശതമാനം അധികവളര്‍ച്ച കൈവരിച്ചു. ഈ സാമ്പത്തിക വര്‍ഷം മൊത്തം ബിസിനസ് 64,136 കോടിയായി ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം ഇത് 50,520 കോടിയായിരുന്നു. വര്‍ധന 13,616 കോടി, വാര്‍ഷിക വളര്‍ച്ചാനിരക്ക് 26.95 ശതമാനമായി ഉയര്‍ന്നു. നിക്ഷേപം 29,721 കോടിയില്‍ നിന്ന് 36,501 കോടിയായി . ഓഹരികളുടെ വാര്‍ഷിക നേട്ടം കഴിഞ്ഞവര്‍ഷത്തെ 259 രൂപയില്‍ നിന്ന് 355 രൂപയായും ഷെയര്‍ വാല്യു 16.33ല്‍ നിന്ന് 19.12 രൂപയായും വര്‍ധിച്ചു. ഈ വര്‍ഷം 78000 കോടിയാണ് മൊത്തം ബിസിനസ് ലക്ഷ്യമെന്നും പുതിയ 800 എ.ടി.എമ്മും 800 ശാഖകളും ഉടന്‍ ആരംഭിക്കും. ആസാം, മേഘാലയ, മിസോറാം എന്നിവിടങ്ങളില്‍ പുതിയ ശാഖകള്‍ തുറക്കുന്നതിന് നടപടിയായെന്നും എം.ഡി പറഞ്ഞു. ചെയര്‍മാന്‍ അമിതാബ് ഗുഹയും സന്നിഹിതനായി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com