കളമശേരി: വാഹനപ്പെരുപ്പം മൂലം ഏറെ ബുദ്ധിമുട്ടുന്ന എച്ച്.എം.ടി കവലയില്‍ റോഡ് പുറമ്പോക്ക് കൈയേറി ഷെഡ് കെട്ടുന്നു. കവലയിലെ ബസ് സ്റ്റോപ്പില്‍ എറണാകുളത്തേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് റോഡരികില്‍ ഷെഡ് സ്ഥാപിച്ചിരിക്കുന്നത്. ഇത് സമീപത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ബുദ്ധിമുട്ടു ണ്ടാക്കുന്നുണ്ട്.
എച്ച്.എം.ടി ജങ്ഷന്‍ മുതല്‍ സീപോര്‍ട്ട് റോഡ് വരെ റോഡിന്‍െറ ഒരു ഭാഗത്ത് നിരവധി കൈയേറ്റങ്ങളാണുള്ളത്. കൈയേറ്റങ്ങള്‍ക്കെതിരെ നഗരസഭ നടപടി സ്വീകരിക്കാത്തതാണ് പുതിയ കൈയേറ്റങ്ങള്‍ തുടരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
കവലയില്‍ ഇലക്ട്രിസിറ്റി ബോര്‍ഡിന്‍െറ ട്രാന്‍സ്ഫോര്‍മറിന് അടുത്താണ് പുതിയ ഷെഡ് സ്ഥാപിക്കുന്നത്. ഇതിനെതിരെ നഗരസഭാ അധികൃതര്‍ക്ക് പരാതി നല്‍കാന്‍ തയാറെടുക്കുകയാണ് നാട്ടുകാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍