12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

ഈ തൊഴുത്തില്‍ അവര്‍ വീണ്ടും പഠിതാക്കളായി...

തൃക്കരിപ്പൂര്‍: ജീവിതം പഠിപ്പിച്ച പാഠങ്ങള്‍ ഒരു കൂട്ടം ക്ഷീരകര്‍ഷകര്‍ ഒരിക്കല്‍ കൂടി അയവിറക്കി. മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിച്ച ഏകദിന ക്ഷീര കര്‍ഷക പഠന സഹവാസ പരിപാടിയാണ്, വിവിധ പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്ക് തമ്മില്‍ ആശയവിനിമയത്തിനും ആധുനിക സജ്ജീകരണങ്ങളുള്ള ഫാം സന്ദര്‍ശിക്കുന്നതിനും വഴിയൊരുക്കിയത്.
തൃക്കരിപ്പൂര്‍, പിലിക്കോട്, വലിയപറമ്പ പഞ്ചായത്തുകളിലെ ഇരുപതോളം ക്ഷീരകര്‍ഷകരാണ് തൃക്കരിപ്പൂര്‍ മൃഗാശുപത്രി നേതൃത്വം നല്‍കിയ പഠന സഹവാസത്തില്‍ പങ്കെടുത്തത്. കാലിച്ചാനടുക്കം ഗോകുലം ഡെയറി ഫാമാണ് സംഘം സന്ദര്‍ശിച്ചത്. ഫാമുടമയും കര്‍ഷകനുമായ ദിവാകരന്‍ നമ്പ്യാര്‍ ഫാം സന്ദര്‍ശനത്തിനു ശേഷം കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തി.
ജില്ലയിലെ അംഗീകൃത ഫാം സ്കൂളായ ഗോകുലത്തില്‍ 20ലേറെ സങ്കരയിനം പശുക്കളുണ്ട്. അടുത്തിടെയായി കാസര്‍കോട് തനതു ജനുസ്സായ കാസര്‍കോട് കുറിയ ഇനത്തേയും പരിപാലിക്കുന്നു. ഫാമിന്‍െറ നിര്‍മാണത്തില്‍ അനുവര്‍ത്തിക്കാവുന്ന ആധുനിക സങ്കേതങ്ങള്‍ കര്‍ഷകര്‍ നേരില്‍ കണ്ടു. കന്നുകാലികള്‍ക്ക് യഥേഷ്ടം ശുദ്ധജലം ലഭ്യമാക്കാനുള്ള ചെലവ് കുറഞ്ഞ മാര്‍ഗങ്ങള്‍ ദിവാകരന്‍ നമ്പ്യാര്‍ വിശദീകരിച്ചു.
ഉരുക്കളെ വാങ്ങുന്നതിന് മുന്‍പ് തീറ്റപ്പുല്‍ കൃഷി ആരംഭിച്ചാല്‍ തീറ്റയിനത്തില്‍ വലിയ തുക ലാഭിക്കാന്‍ കഴിയുമെന്ന് കര്‍ഷകര്‍ മനസിലാക്കി. പ്രസവിച്ച ഉടനെ കുഞ്ഞിനെ മാറ്റുന്ന, ഫാമുകള്‍ അനുവര്‍ത്തിക്കുന്ന രീതി പിന്തുടരുന്നത് കറവക്ക് അഭികാമ്യമാവുമെന്ന് അവര്‍ തിരിച്ചറിഞ്ഞു. തൃക്കരിപ്പൂര്‍ മൃഗാശുപത്രി സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ശ്രീഷ ആര്‍. ഖരേ, ലൈവ് സ്റ്റോക് ഇന്‍സ്പെക്ടര്‍മാരായ ടി.എം.സി. ഇബ്രാഹിം, കെ. സന്ധ്യ ക്ഷീരകര്‍ഷകരായ പി.രാമചന്ദ്രന്‍ കൊയങ്കര, വി.പി.എം. അബ്ദുല്ല പൂച്ചോല്‍ എന്നിവര്‍ നേതൃത്വം നല്‍കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com