നബീല്‍ റജബ് അറസ്റ്റില്‍Published on Mon, 05/07/2012 - 10:01 ( 1 year 6 weeks ago)
മനാമ: ബഹ്റൈനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരുടെ നേതാക്കളിലൊരാളായ നബീല്‍ റജബ് അറസ്റ്റില്‍. ബൈറൂത്തില്‍ മനുഷ്യാവകാശ സെമിനാറില്‍ പങ്കെടുത്ത് ലബനാണില്‍നിന്ന് വരുമ്പോള്‍ ബഹ്റൈന്‍ ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലാണ് പൊലീസ് റജബിനെ അറസ്റ്റ് ചെയ്തത്. ആന്‍റി കറപ്ഷന്‍ ആന്‍ഡ് സെക്യൂരിറ്റി ഡയറക്ടര്‍ ജനറലാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്. നിയമ ലംഘന കുറ്റം ചുമത്തിഅറസ്റ്റ് ചെയ്ത റജബിനെ പിന്നീട് പബ്ളിക് പ്രോസിക്യൂഷന് കൈമാറി. മറ്റൊരു പ്രമുഖ പ്രക്ഷോഭ നേതാവ് അബ്ദുല്‍ഖാദി അല്‍ ഖാജ അടക്കം 21 പേര്‍ ഇപ്പോള്‍ ജയിലിലാണ്. ഇവരുടെ കേസ് പുനര്‍വിചാരണ നടത്താന്‍ കുറച്ചു ദിവസം മുമ്പ് അപ്പീല്‍ കോടതി ഉത്തരവിട്ടിരുന്നു. |

നിങ്ങളുടെ അഭിപ്രായങ്ങള്‍