മലപ്പുറം: പി.എസ്.സി 2010 ആഗസ്റ്റ് 21ന് നടത്തിയ മലപ്പുറം ലാസ്റ്റ്ഗ്രേഡ് സര്‍വന്‍റ്സ് നിയമനത്തിനുള്ള സാധ്യതാപട്ടിക മേയ് 15നകം പ്രസിദ്ധീകരിക്കും. വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി 30നകം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് ജില്ലാ പി.എസ്.സി ഓഫിസിന് ലഭിച്ച നിര്‍ദേശം. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലായി അരലക്ഷത്തിലധികം പേരാണ് പരീക്ഷ എഴുതിയത്. 4500 പേരുടെ പട്ടികയാണ് തയാറാക്കുന്നത്. 1750 പേരെയാണ് മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക. മലപ്പുറം ജില്ലയിലെ കേന്ദ്രങ്ങളില്‍ മാത്രം 34,277 പേരാണ് പരീക്ഷ എഴുതിയത്. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ ജോലികള്‍ക്ക് സംസ്ഥാന ഓഫിസില്‍ നിന്ന് ജീവനക്കാരെ അനുവദിക്കാത്തതിനാല്‍ 30നകം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ സാധ്യത കുറവാണ്. ജൂണ്‍ ആദ്യവാരം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാവുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞമാസം നടന്ന എല്‍.ഡി.സി വെരിഫിക്കേഷന്‍ ജോലികള്‍ക്ക് തിരുവനന്തപുരത്തെ ഓഫിസില്‍ നിന്ന് അധിക ജീവനക്കാരെ മലപ്പുറത്തേക്ക് അയച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ പരീക്ഷാ നടത്തിപ്പിന് ജില്ലാ ഓഫിസിലെ ജീവനക്കാര്‍ക്ക് പോകേണ്ടി വന്നതാണ് ലാസ്റ്റ് ഗ്രേഡ് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകാന്‍ കാരണമായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍