തിബറ്റന്‍ പോരാട്ടത്തിലെ സംഗീത തീപ്പൊരി അണഞ്ഞു

തിബറ്റന്‍ പോരാട്ടത്തിലെ  സംഗീത തീപ്പൊരി അണഞ്ഞു

ന്യൂയോര്‍ക്: തിബറ്റന്‍ സ്വാതന്ത്രൃസമരത്തിന് ഗതിവേഗം പകര്‍ന്ന ദ്രുതസംഗീത താളം പാതിവഴിയില്‍ നിലച്ചു. 47ാം വയസ്സില്‍ സംഗീതജ്ഞന്‍ ആദം യൗച് വിടപറയുമ്പോള്‍ അമേരിക്കന്‍ നഗരങ്ങളില്‍ തിബ്ധിന്റെ വേദനകള്‍ പകര്‍ന്ന് സമരത്തിന് ആളും അര്‍ഥവും നല്‍കിയ പ്രക്ഷോഭകാരിയാണ് ഇല്ലാതാകുന്നത്. ദീര്‍ഘകാലമായി അര്‍ബുദരോഗ ബാധിതനായിരുന്നു അദ്ദേഹം. 'ബീസ്റ്റീ ബോയ്സ്' എന്ന റോപ് സംഗീത താരത്രയത്തിന്റെ തുടക്കക്കാരനാണ് ആദം യൗച്.
ഒരേസമയം, സംഗീതജ്ഞനും സംവിധായകനും തിബ്ധന്‍ പോരാളിയുമായി ഈ ബുദ്ധമത വിശ്വാസി പകര്‍ന്നാടി. ബീസ്റ്റീ ബോയ്സിലെ മറ്റു രണ്ടുപേരായ മൈക് ഡി, ആഡ് റോക് എന്നിവര്‍ക്കൊപ്പം ഒരുക്കിയ റോപ് സംഗീതത്തിന്റെ 40 ദശലക്ഷം ആല്‍ബങ്ങളാണ് ലോകത്ത് വിറ്റഴിച്ചത്. എം.സി.എ എന്നായിരുന്നു സംഗീതവേദികളില്‍ അദ്ദേഹത്തിന്റെ അപരനാമം.
ന്യൂയോര്‍ക്കില്‍ സാമൂഹിക പ്രവര്‍ത്തകനായ ഫ്രാന്‍സസിന്റെയും ചിത്രകാരിയായ നോയല്‍ യൗചിന്റെയും ഏകമകനായാണ് ആദം യൗചിന്റെ ജനനം. ഹൈസ്കൂള്‍ കാലത്ത് തന്നെ ഗിറ്റാര്‍ കൈയിലേന്തി സ്വയം പഠിച്ചെടുത്തു. ബീസ്റ്റീ ബോയ്സിന്റെ ആദ്യ പ്രകടനം അരങ്ങേറുന്നത് ആദത്തിന്റെ 17ാം ജന്മദിനത്തിലാണ്. റാപ് ജീവിതത്തിന്റെ തിളക്കത്തിനിടെയാണ് തിബറ്റ് വിമോചന പ്രസ്ഥാനത്തില്‍ ആദം സജീവമാകുന്നത്. അമേരിക്കന്‍ നഗരങ്ങളില്‍ അദ്ദേഹം ഒട്ടേറെ സംഗീതപരിപാടികള്‍ നടത്തി പ്രക്ഷോഭത്തിന് സാമ്പത്തിക സംഭാവനകള്‍ സംഘടിപ്പിച്ചു. 2009 ജൂലൈയില്‍ തൊണ്ടയില്‍ കാന്‍സര്‍ പിടിപെട്ടത് അദ്ദേഹം ലോകത്തെ അറിയിച്ചു. ഭാര്യക്കും മകള്‍ക്കുമൊപ്പം മാതാപിതാക്കളുടെ കൂടെയായിരുന്നു അവസാന കാലത്ത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus