12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

മുക്കുപണ്ട പണയം തട്ടിപ്പിന് പിന്നില്‍ വന്‍ റാക്കറ്റ്

കളമശേരി: ജില്ലയില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുക്കുന്നതിന് പിന്നില്‍ വന്‍ റാക്കറ്റെ്ന്ന് സൂചന. സ്വര്‍ണമെന്ന വ്യാജേന പണയം വെക്കാനായി മാത്രം മുക്കുപണ്ടം തയാറാക്കുന്ന പ്രത്യേക സ്ഥാപനവും പ്രവര്‍ത്തിക്കുന്നതായാണ് കളമശേരി പൊലീസിന് വിവരം ലഭിച്ചത്. കഴിഞ്ഞ ദിവസം ഇടപ്പള്ളിയിലെ സ്വകാര്യ ബാങ്കില്‍ മുക്കുപണ്ടം വെച്ച് 24,000 രൂപ തട്ടിയെടുത്ത കേസില്‍ കാക്കനാട് എന്‍.ജി.ഒ ക്വട്ടേഴ്സില്‍ താമസിക്കുന്ന നജീബിനെ (34) കളമശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇതിന്‍െറ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെപ്പറ്റി സൂചന ലഭിച്ചത്. ഇടപ്പള്ളിയിലെ തട്ടിപ്പില്‍ നാല് പ്രതികള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതില്‍ പ്രധാനിയായ വാഴക്കാല സ്വദേശിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. കൂട്ടുപ്രതികളെ ഉടന്‍ പിടികൂടാനാകും. ഈ സംഘം കാക്കനാട് ഭാഗത്ത് മൂന്ന് ബാങ്കുകളില്‍നിന്ന് പണം തട്ടിയെടുത്തെന്നും പൊലീസ് പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com