|
റഷീദി യെകീനി ഇനി ഓര്‍മ
![]() അബുജ: ലോകം കണ്ട ഏറ്റവും മികച്ച നൈജീരിയന്‍ ഫുട്ബാളര്‍ റഷീദി യെകീനി വിടവാങ്ങി. 48 വയസ്സായിരുന്നു. രോഗബാധയെത്തുടര്‍ന്ന് രണ്ട് വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്ന യെകീനി വെള്ളിയാഴ്ച ഇബാദനിലാണ് അന്തരിച്ചത്. ലോകകപ്പില്‍ നൈജീരിയക്ക് വേണ്ടി ഗോള്‍ നേടിയ ആദ്യ താരമാണ് അദ്ദേഹം. അന്താരാഷ്ട്ര ഫുട്ബാളില്‍ ഏറ്റവുമധികം സ്കോര്‍ ചെയ്ത നൈജീരിയക്കാരനായ യെകീനി തന്നെയാണ് രാജ്യത്ത് നിന്ന് ആഫ്രിക്കന്‍ ഫുട്ബാളര്‍ ഓഫ് ഇയര്‍ പുരസ്കാരം നേടിയ ആദ്യ കളിക്കാരനും.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍