മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ തകര്‍ച്ചക്ക് തടയിടാന്‍ റിസര്‍വ് ബാങ്ക് രംഗത്ത്. ശനിയാഴ്ച്ച വിദേശ നാണയ വിപണിയിലെ ഇടപാടുകള്‍ ആരംഭിച്ചപ്പോള്‍ തന്നെ ഡോളറിനെതിരെ രൂപയൂടെ മൂല്യം 47 പൈസ ഇടിഞ്ഞിരുന്നു.
വിദേശ ഇന്ത്യാക്കാരുടെ വിദേശ നാണയത്തിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചതാണ് രൂപയെ പ്രതിരോധിക്കാന്‍ കേന്ദ്ര ബാങ്ക് സ്വീകരിച്ച പ്രധാന മാര്‍ഗങ്ങളില്‍ ഒന്ന്. അടിസ്ഥാന നിരക്കില്‍ നിന്ന് 1.25 ശതമാനം വരെ മാത്രം അധികം പലിശ നല്‍കാനേ ഇതുവരെ വാണിജ്യ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിരുന്നുള്ളൂ. ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് രണ്ട് ശതമാനം വരെയും അഞ്ചു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് മൂന്നു ശതമാനം വരെയും അധിക പലിശ നല്‍കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഈ മാറ്റം മെയ് അഞ്ചു മുതല്‍ നിലവില്‍ വരും.
ഈ നടപടികള്‍ വഴി വിദേശ ഇന്ത്യാക്കാരില്‍ നിന്ന് കൂടുതല്‍ വിദേശ നിക്ഷേപം ബാങ്കുകളില്‍ എത്തുമെന്നാണ് കരുതുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍