മനാമ: രാജ്യത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കൃസ്ത്യന്‍ സഭകള്‍ക്ക് കീഴിലുള്ള ചര്‍ച്ചുകളുടെ പ്രതിനിധികളുമായി രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ കൂടിക്കാഴ്ച്ച നടത്തി. നാഗരികമായി ഉയര്‍ന്ന നിലവാരത്തില്‍ മുന്നോട്ട് പോകുന്ന രാജ്യമാണ് ബഹ്റൈന്‍. ഇതിന് ഭംഗം വരുത്താനും മതസൗഹാര്‍ദം തകര്‍ക്കാനുമുള്ള ശ്രമത്തിന് ഒരു തലത്തിലൂം പ്രോത്സാഹനം നല്‍കരുതെന്ന് രാജാവ് പറഞ്ഞു. മുഴുവന്‍ മതങ്ങളും മതസമൂഹങ്ങളുമായി പരമാവധി സഹകരിച്ചാണ് മുന്നോട്ട് പോകേണ്ടത്്. സാഫിരിയ്യ പാലസില്‍ നടന്ന സ്വീകരണ ചടങ്ങില്‍ 16 ചര്‍ച്ചുകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
രാജ്യത്ത് അനുവദിച്ചിരിക്കുന്ന മതസ്വാതന്ത്ര്യത്തിനും സുരക്ഷക്കും ചര്‍ച്ച് പ്രതിനിധികള്‍ രാജാവിന് പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. മതസമൂഹങ്ങള്‍ തമ്മില്‍ വ്യത്യസ്തകള്‍ ഉള്ളതോടെഖപ്പം പരസ്പര ബന്ധത്തില്‍ കുറവുവരാന്‍ പാടില്ലെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. സംവാദത്തിന്‍െറയൂം സൗഹൃദത്തിന്‍െറയും അന്തരീക്ഷമാണ് എപ്പോഴും ശാന്തിക്കും സമാധാനത്തിനും ഉപയുക്തമായത്.
മറ്റുള്ളവരെ ആദരിക്കാനും അംഗീകരിക്കാനുമുള്ള മനസ് ഉണ്ടാക്കിയെടുക്കുകയും ബഹ്റൈനില്‍ ഒരൊറ്റ കുടുംബം പോലെ കഴിയാന്‍ സാധിക്കുകയും ചെയ്യണം. രാജ്യത്തെ പൗരന്‍മാര്‍ക്കും വിദേശികള്‍ക്കും ഒരുപോലെ സുരക്ഷയും സമാധാനവും നല്‍കാനാണ് ഭരണകൂടം ആഗ്രഹിക്കുന്നതും ശ്രമിക്കുന്നതും. രാജാവുമായുള്ള കൂടിക്കാഴ്ച്ച ആനന്ദകരവും അത്യധികം സന്തോഷദായകവുമായിരുന്നുവെന്ന് ചര്‍ച്ച് പ്രതിനിധികള്‍ പറഞ്ഞു. മതമൂല്യങ്ങളില്‍ അടിയുറച്ചു നിന്നുകൊണ്ട് മനുഷ്യ സ്നേഹത്തിന്‍െറ ദൂതന്‍മാരായി മാറാന്‍ ശ്രമിക്കുമെന്നും പ്രതിനിധികള്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍