മസ്കത്തില്‍ ജനിച്ചുവളര്‍ന്ന മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിനികളായ ഇരട്ടകുട്ടികള്‍ ചെന്നൈയിലെ സംഗീത സാമ്രാട്ടുകള്‍ക്ക് മുന്നില്‍ സംഗീതകച്ചേരിയൊരുക്കുന്നു. മസ്കത്തില്‍ ജനിച്ചുവളര്‍ന്ന ശ്രുതിയും, സഹനയുമാണ് മൈലപ്പൂരിലെ ഭാരതീയ വിദ്യാഭവനില്‍ ഈമാസം ആറിന് കച്ചേരിയൊരുക്കുന്നത്. ടവല്‍ഗ്രൂപ്പ് കണ്‍ട്രോളര്‍ രാമന്‍ കുമാരന്‍െറ ഗോമതിയുടെയും മക്കളാണ് 18 വയസുകാരായ ഇരട്ടകള്‍. ആറാംവയസ് മുതല്‍ ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്ന ഇവര്‍ കുഞ്ഞുനാളില്‍ മസ്കത്തിലെ വിവിധ വേദികളില്‍ തങ്ങളുടെ സംഗീതപ്രതിഭയുടെ മാറ്റ് തെളിയിച്ചിട്ടുണ്ട്. മസ്കത്തിലെ സുധാ രഘുനാഥില്‍ നിന്ന് സംഗീതത്തിന്‍െറ ആദ്യപാഠങ്ങള്‍ പഠിച്ച ഇരുവരും ബോംബെ ജയശ്രീ അടക്കമുള്ളവരുടെ കീഴില്‍ പിന്നീട് സംഗീതം അഭ്യസിച്ചു. ഇന്ത്യയിലെ നിരവധി ടി.വി.ചാനലുകളില്‍ പാടിയുള്ള ശ്രുതിയും സഹനയും ചെന്നൈയിലെ ഏറ്റവും പ്രൗഢമായ വേദിയിലാണ് ഇപ്പോള്‍ കച്ചേരിയൊരുക്കുന്നതെന്ന് മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടി. പത്മഭൂഷന്‍ നേടിയ സംഗീതാചാര്യന്‍ പി. നാരായണ സ്വാമിയാണ് ചടങ്ങില്‍ മുഖ്യാതിഥിയായി എത്തുക. വയലിന്‍ വിദ്വാന്‍ വി.വി. സുബ്രഹ്മണ്യന്‍, സംഗീതവിദ്വാന്‍ പ്രഫ. എസ്.ആര്‍. ജാനകി രാമന്‍ എന്നിവരും അതിഥികളായി കച്ചേരി ആസ്വദിക്കാനെത്തും. മസ്കത്തിലെ ഇവരുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കച്ചേരി ആസ്വദിക്കാനായി http://www.ommusic.org/muscatsisters എന്ന വെബ്സൈറ്റില്‍ ആറിന് വൈകുന്നേരം നാലുമുതല്‍ പ്രകടനത്തിന്‍െറ വെബ്കാസ്റ്റിങും നടത്തുന്നുണ്ട്. കാറില്‍ സഞ്ചരിക്കുമ്പോള്‍ കര്‍ണാടക സംഗീതം മാത്രം ആസ്വദിക്കുന്ന തന്‍െറ മാതാപിതാക്കളാണ് ജനിക്കുന്നതിന് മുമ്പേ ഞങ്ങളില്‍ സംഗീതാഭിനിവേശം സമ്മാനിച്ചതെന്ന് ശ്രുതിയും സഹനയും പറയുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍