Thu, 05/03/2012 - 23:57 ( 1 year 3 weeksago)
മലാഗക്കെതിരെ ഹാട്രിക്; ചരിത്രമെഴുതി മെസ്സി
ബാഴ്സലോണ: തിരിച്ചടികള്‍ക്കിടയിലും കളിയുടെ റെക്കോഡ് പുസ്തകത്തിലേക്ക് പലവട്ടം വലകുലുക്കി ലയണല്‍ മെസ്സി പുതിയ വീരചരിതമെഴുതി. സ്പാനിഷ് ലീഗ് കിരീടവും ചാമ്പ്യന്‍സ് ലീഗ് കിരീടവും കൈവിട്ടതിനു പിന്നാലെ കോച്ച് പെപ് ഗ്വാര്‍ഡിയോളയുടെ പടിയിറക്കവും കരിയറില്‍ പടര്‍ത്തിയ നിരാശ മാറുംമുമ്പ് മെസ്സി വീണ്ടും എതിര്‍ കോട്ടകള്‍ തകര്‍ത്ത് ഹാട്രിക്കിലേക്കും അതുവഴി റെക്കോഡിലേക്കും വലകുലുക്കി. യൂറോപ്യന്‍ ക്ളബ് ഫുട്ബാള്‍ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാരനെന്ന ബഹുമതി ഇനി ബാഴ്സലോണയുടെ ഈ അര്‍ജന്റീന താരത്തിന് സ്വന്തം.
കഴിഞ്ഞദിവസം ബാഴ്സലോണ 4-1ന് മലാഗക്കെതിരെ ജയിച്ചു കയറിയപ്പോള്‍ മൂന്നു ഗോളുകള്‍ മെസ്സിയെന്ന ലോക ഫുട്ബാളറുടെ ബൂട്ടില്‍നിന്നായിരുന്നു. രണ്ടു തവണ പെനാല്‍റ്റി സ്പോട്ടില്‍നിന്ന് വലകുലുക്കിയ 24കാരന്‍ ഒരു വട്ടംകൂടി ലക്ഷ്യംകണ്ട് സീസണിലെ എട്ടാമത്തെ ഹാട്രിക്കാണ് സ്വന്തമാക്കിയത്. ഇതോടെ ലീഗില്‍ ബദ്ധവൈരികളായ റയല്‍ മഡ്രിഡിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്തള്ളി മെസ്സി 46 ഗോളുമായി ടോപ്സ്കോറര്‍ സ്ഥാനത്തെത്തി.
ഈ ഹാട്രിക് നേട്ടത്തോടെ മെസ്സി റെക്കോഡ് പുസ്തകത്തില്‍ തന്റെ പേര്‍ വിളക്കിച്ചേര്‍ത്തു. 1972-73 സീസണില്‍ ബയേണ്‍ മ്യൂണിക്കിനുവേണ്ടി 67 ഗോളുകള്‍ സ്വന്തമാക്കിയ വിഖ്യാതതാരം ഗെര്‍ഡ് മ്യൂളറുടെ റെക്കോഡാണ് മെസ്സി സ്വന്തം പേരിലേക്ക് മാറ്റിയത്. ചാമ്പ്യന്‍സ് ലീഗില്‍ ടീം സെമിഫൈനലില്‍ പുറത്താകുംമുമ്പ് മെസ്സി 14 ഗോളുകള്‍ എതിര്‍വലകളില്‍ നിക്ഷേപിച്ചിരുന്നു. 2010-11 സീസണില്‍ 53 ഗോളുകളായിരുന്നു മെസ്സിയുടെ സമ്പാദ്യം. തന്റെ മികച്ച ഫോമിലേക്ക് ഇനിയുമെത്തിയിട്ടില്ലെന്നായിരുന്നു അന്ന് മെസ്സിയുടെ പ്രതികരണം.
സീസണില്‍ മൂന്നു മത്സരങ്ങള്‍കൂടി മെസ്സിക്കു മുന്നിലുണ്ട്്. സ്പാനിഷ് ലീഗില്‍ രണ്ടു കളികളും ഈ മാസം നടക്കുന്ന സ്പാനിഷ് കിങ്സ് കപ്പ് ഫൈനലും. രണ്ടു ഗോളുകള്‍കൂടി നേടിയാല്‍ 70 ഗോളുകള്‍ തികക്കുന്ന ആദ്യതാരമെന്ന നേട്ടം ഈ പ്രതിഭാധനനെ കാത്തുനില്‍ക്കുകയാണ്.
മലാഗക്കെതിരെ കാര്‍ലെസ് പുയോളിന്റെ ഗോളില്‍ 14ാം മിനിറ്റില്‍ മുന്നിലെത്തിയ ബാഴ്സക്കുവേണ്ടി 35ാം മിനിറ്റില്‍ ആന്ദ്രേ ഇനിയസ്റ്റയെ എതിര്‍പ്രതിരോധം വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ചാണ് മെസ്സി ആദ്യഗോള്‍ നേടിയത്. കളി ഒരു മണിക്കൂറാകവെ തന്നെ വീഴ്ത്തിയതിന് ലഭിച്ച സ്പോട്ട് കിക്കിലൂടെ മെസ്സി വീണ്ടും വലകുലുക്കി. 64ാം മിനിറ്റില്‍ ഇനിയസ്റ്റയുടെ ത്രൂപാസിലാണ് ഹാട്രിക്കിലേക്ക് നിറയൊഴിച്ചത്.
യൂറോപ്പില്‍ ഒരു സീസണില്‍ കൂടുതല്‍ ഗോള്‍ നേടിയവര്‍
(കളിക്കാരന്‍, ക്ളബ്, ഗോളുകള്‍, സീസണ്‍ എന്ന ക്രമത്തില്‍)
ലയണല്‍ മെസ്സി (അര്‍ജന്റീന) ബാഴ്സലോണ 68+ 2011-12
ഗെര്‍ഡ് മ്യൂളര്‍ (ജര്‍മനി) ബയേണ്‍ മ്യൂണിക് 67 1972-73
ഫെറങ്ക് ഡീക് (ഹംഗറി) സെന്റ്ലോറിന്‍ക് 66 1945-46
ഗ്യൂല സെംഗെലെര്‍ (ഹംഗറി) ഉയ്പെസ്റ്റ് 65 1938-39
ഡിക്സീ ഡീന്‍ (ഇംഗ്ളണ്ട്) എവര്‍ട്ടന്‍ 63 1927-28
ജിമ്മി മക്ഗ്രോറി (സ്കോട്ലന്‍ഡ്) സെല്‍റ്റിക് 62 1927-28
റെഫിക് റെസ്മ (അല്‍ബേനിയ) പാര്‍ടിസാനി ടിരാന 59 1950-51
ജിമ്മി മക്ഗ്രോറി (സ്കോട്ലന്‍ഡ്) സെല്‍റ്റിക് 59 1926-27
ഫ്രെഡ് റോബര്‍ട്ട്സ് (അയര്‍ലന്‍ഡ്) ഗെ്ളന്റോറാന്‍ 59 1930-31
ഫെറങ്ക് ഡീക് (ഹംഗറി) ഫെറങ്ക്വറോസി 59 1948-49
നിങ്ങളുടെ അഭിപ്രായങ്ങള്‍