മുംബൈ: ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ചൊല്ലിയുള്ള ആശങ്കകളെ തുടര്‍ന്ന് നാണയ വിപണിയില്‍ രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നു. ഡോളറിന് 53 രൂപ എന്ന നിലയിലും താഴേക്ക് വിനിമയ നിരക്ക് ഇടിഞ്ഞതോടെ നാലുമാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് രൂപ. വ്യാഴാഴ്ച്ച രാവിലെ ഡോളറിന് 53.19 എന്ന നിലയിലാണ് രൂപയുടെ വിനിമയ നിരക്ക്.
ബജറ്റ് കമ്മിയും വിദേശ വ്യാപാര കമ്മിയും ഭീമമായി വര്‍ധിക്കുകയും സമ്പദ് വ്യവസ്ഥയിലെ പ്രശ്നങ്ങള്‍ മൂലം ഡോളര്‍ വരവ് കുറയുമെന്ന ആശങ്കകളുമാണ് രൂപയുടെ മൂല്യം വീണ്ടും ഇടിയാന്‍ കാരണമായത്. അസംസ്കൃത എണ്ണ വില ഉയര്‍ന്നു നില്‍ക്കുന്നതും ഇറക്കുമതി അടിക്കടി ഉയരുന്നതുമാണ് വിദേശ വ്യാപരാ കമ്മി ഭീമമായി വര്‍ധിക്കാന്‍ ഇടയാക്കിയിരിക്കുന്നത്.
നിലവില്‍ ഇന്ത്യയുടെ വിദേശ വ്യാപാര കമ്മി മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ നാലു ശതമാനമായി ഉയര്‍ന്നു. ഇത് വിദേശ നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയതിനാല്‍ വിദേശ നാണയ നിക്ഷേപങ്ങള്‍ ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. അതേസമയം തന്നെ സാമ്പത്തിക വളര്‍ച്ച അടിക്കടി കുറയുകയും ചെയ്യുന്നു. ഇത് വരും നാളകളില്‍ കമ്മി വീണ്ടും ഉയരാന്‍ കാരണമാകുമെന്ന ആശങ്ക ശക്തമാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍