അങ്കാറ: തുര്‍ക്കി, ജോര്‍ഡന്‍, ഈജിപ്ത്, പാകിസ്താന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ അല്‍ഖാഇദ ഗ്രൂപ്പിന്‍െറ ജനസമ്മതി ഗണ്യമായി ചുരുങ്ങിയതായി അഭിപ്രായ സര്‍വേ.
തുര്‍ക്കിയില്‍ 73 ശതമാനം പേരും അല്‍ഖാഇദയുടെ തീവ്രവാദ ലൈനിനോട് വിയോജിപ്പ് പ്രകടിപ്പിച്ചപ്പോള്‍ ആറു ശതമാനം പേര്‍ അതിനെ പിന്തുണക്കുന്നുണ്ട്. ഈജിപ്തില്‍ 71 ശതമാനം പേരും ഗ്രൂപ്പിനെ എതിര്‍ക്കുമ്പോള്‍ 21 ശതമാനം പേര്‍ അനുകൂലിക്കുന്നു.
പാകിസ്താനില്‍ 55 ശതമാനം പേരാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്.
എന്നാല്‍, സുരക്ഷാ കാരണത്താല്‍ പാകിസ്താനിലെ ഗോത്രവര്‍ഗ മേഖലയില്‍ സര്‍വേ സംഘടിപ്പിക്കാന്‍ സാധിച്ചില്ലെന്ന് സര്‍വേക്ക് നേതൃത്വം നല്‍കിയ പ്യൂ റിസര്‍ച് സെന്‍റര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍