'മഴനീര്‍തുള്ളികള്‍.....നിന്‍ തനുനീര്‍ മുത്തുകള്‍.....'ഈ വരികള്‍ എഴുതിയത് അനൂപ് മേനോനായിരുന്നു. ബ്യൂട്ടിഫുളിലെ മനോഹരമായ ഈ ഗാനം പാട്ടിനെ ഇഷ്ടപ്പെടുന്ന ഓരോ മലയാളിയുടെ മനസ്സിലും കുടിയേറി എന്ന് വേണം പറയാന്‍.
നടനും തിരക്കഥാകൃത്തുമായ അനൂപ് ഒരിക്കല്‍ കൂടി ഗാനരചന രംഗത്തെ തന്റെ വൈഭവം തെളിയിക്കുകയാണ്. അജി ജോണ്‍ സംവിധാനം ചെയ്ത് അനൂപ് നായകനാകുന്ന 'നമുക്ക് പാര്‍ക്കാന്‍ 'എന്ന ചിത്രത്തിലും അനൂപാണ് പാട്ടിന് വരികള്‍ കുറിക്കുന്നത്. ബ്യൂട്ടിഫുളില്‍ സംഗീതം നല്‍കിയ രതീഷ് തന്നെയാണ് നമുക്ക് പാര്‍ക്കാന്‍ എന്ന ചിത്രത്തിലും സംഗീതം.
അനൂപ് മേനോന്‍- രതീഷ് കൂട്ടുകെട്ടിലിറങ്ങുന്ന പാട്ടുകള്‍ സമീപകാലത്തെ മലയാളത്തിലെ ഏറ്റവും വലിയ ഓഡിയോ റൈറ്റ്സ് നല്‍കി സത്യം ഓഡിയോസ് ആണ് സ്വന്തമാക്കിയത്.
ബ്യൂട്ടിഫുള്‍ നായിക മേഘ്ന രാജ് ആണ് ഇതിലും അനൂപിന് കൂട്ട്. ഒരു സ്വപ്ന വീട് പണിതുയര്‍ത്താനുള്ള വെറ്റിനറി ഡോക്ടറുടെ ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.


നിങ്ങളുടെ അഭിപ്രായങ്ങള്‍