|
‘ഞാനൊരു രാഷ്ട്രീയക്കാരനല്ല, സ്പോര്‍ട്സ്മാന്‍ ആണ്’
![]() പൂനെ: താനൊരു കായിക താരമാണെന്നും രാഷ്ട്രീയക്കാരനല്ലെന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരം സചിന്‍ ടെണ്ടുല്‍കര്‍. രജ്യസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെട്ട ശേഷം ആദ്യമായി മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സചിന്‍ തന്‍െറ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് വ്യക്തമാക്കിയത്. ‘ഇതൊരു ബൗണ്‍സറാണ്. എന്‍െറ ഉത്തരവാദിത്തങ്ങളെ കുറിച്ച് ഞാന്‍ മനസിലാക്കുന്നു. എനിക്ക് കിട്ടിയ വലിയൊരു ആദരവാണിത്. എന്നാല്‍ ഞാനൊരു രാഷ്ട്രീയക്കാരനല്ല, കായിക താരണമാണ്. എനിക്ക് കഴിയാവുന്ന വഴികളിലൂടെ രാജ്യത്തിന് എന്‍െറ സംഭാവനയര്‍പ്പിക്കും’ സചിന്‍ പറഞ്ഞു. ക്രിക്കറ്റാണ് തന്നെ ഈ ബഹുമതിക്ക് അര്‍ഹനാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍