പന്തളം: എം.സി റോഡില്‍ വീണ്ടും വാഹനാപകടം. ആംബുലന്‍സില്‍ തട്ടി നിയന്ത്രണം വിട്ട സ്കോര്‍പ്പിയോ കാര്‍ വീടിന്‍െറ മതിലും ഗേറ്റും തകര്‍ത്തു. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു.
കൈപ്പട്ടൂര്‍ ചെങ്ങണ്ണാകണ്ടത്തില്‍ അനൂപ് (31) പന്തളം ചിത്രാ ആശുപത്രി ജീവനക്കാരന്‍ കുളനട പറക്കാട്ട് മുത്തുരാജ് (24) കുളനട മുണ്ടകത്ത് വിശാഖ് (24) കുളനട മലയിരിക്കുന്നില്‍ അജിത് (24) മാന്തുക കുഴിയിലയ്യത്ത് തെക്കേതില്‍ ഹരികുമാര്‍ (15) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പന്തളം, മുളക്കുഴ, തിരുവല്ല എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നിന് എം.സി റോഡില്‍ കുരമ്പാല സെന്‍റ് മേരീസ് മലങ്കര കത്തോലിക്കാപ്പള്ളിക്ക് മുന്നിലാണ് അപകടം. അടൂരില്‍നിന്ന് കുളനടയിലേക്ക് വന്ന സ്കോര്‍പ്പിയോ കാര്‍ എതിരെ വന്ന ആംബുലന്‍സില്‍ തട്ടി മതിലില്‍ ഇടിക്കുകയായിരുന്നു. കുരമ്പാല ലക്ഷ്മിനിവാസില്‍ ചന്ദ്രശേഖരന്‍നായരുടെ വീടിന്‍െറ മതിലും ഗേറ്റുമാണ് തകര്‍ന്നത്.
ഞായറാഴ്ച രാവിലെ എം.സി റോഡില്‍ പന്തളം വലിയപാലത്തിന് സമീപം കെ.എസ്.ആര്‍.ടി സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍