12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

വിനോദ സഞ്ചാരികളെ ആക്രമിച്ച സംഭവം: വനപാലകര്‍ക്കെതിരെ കേസ്

ചിറ്റാര്‍: ഗവി സന്ദര്‍ശിക്കാനെത്തിയ വിനോദ സഞ്ചാരികളെ ആക്രമിച്ച സംഭവത്തില്‍ വനപാലകര്‍ക്കെതിരെ മൂഴിയാര്‍ പൊലീസ് കേസെടുത്തു.
ഞായറാഴ്ച മൂന്ന് വാഹനത്തിലായി ഗവി സന്ദര്‍ശിക്കാനെത്തിയ ആങ്ങമൂഴി സ്വദേശികളായ വിനോദ സഞ്ചാരികളും കെ.എഫ്.ഡി.സി ഫീല്‍ഡ് ഓഫിസര്‍മാരും തമ്മിലാണ് തര്‍ക്കമുണ്ടായത്. നാല് വിനോദ സഞ്ചാരികള്‍ക്കും നാല് ഫീല്‍ഡ് ഓഫിസര്‍മാര്‍ക്കും പരിക്കേറ്റിരുന്നു. രോഷാകുലരായ വിനോദ സഞ്ചാരികള്‍ ഓഫിസ് ക്വാട്ടേഴ്സിലിരുന്ന ചെടിച്ചട്ടികള്‍ നശിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആങ്ങമൂഴി സ്വദേശിയായ നിജാസിനെ മൂഴിയാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വനപാലകര്‍ക്കെതിരെ കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച മൂന്ന് വാഹനങ്ങള്‍ മൂഴിയാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നിരോധിത മേഖലയില്‍ വിനോദ സന്ദര്‍ശകരിലെ ഒരുകുട്ടി മൂത്രമൊഴിച്ചത് വനപാലകര്‍ ചോദ്യം ചെയ്തതാണ് ആക്രമത്തിന് കാരണം.
വിനോദ സഞ്ചാരികളുടെ ആക്രമണത്തില്‍ പരിക്കേറ്റ കെ.എഫ്.ഡി.സി ഫീല്‍ഡ് ഓഫിസര്‍മാരായ പത്മകുമാര്‍ (48), ശ്രീകാന്ത് (24),സെല്‍വകുമാര്‍ (22) ശിവകുമാര്‍ (28)എന്നിവര്‍ വണ്ടിപ്പെരിയാറിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com