കടുത്തുരുത്തി: സ്വത്തുതര്‍ക്കത്തെത്തുടര്‍ന്ന് മകന്‍ അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കട്ടാമ്പാക്ക് ആനിശേരില്‍ രാമകൃഷ്ണനാണ് (65) വെട്ടേറ്റത്.
ഇളയമകന്‍ പ്രദീപിനെതിരെ അമ്മനല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കടുത്തുരുത്തി പൊലീസ് കേസെടുത്തു. ഞായറാഴ്ച രാത്രി മദ്യപിച്ചെത്തിയ പ്രദീപ് കുടുംബാംഗങ്ങളുമായി വഴക്കുണ്ടാക്കിയിരുന്നു. മൂത്തമകന്‍ പ്രമോദ് അറിയിച്ചതനുസരിച്ച് പൊലീസെത്തി പ്രദീപിനെ ബഹളത്തില്‍നിന്ന് പിന്തിരിപ്പിച്ചു. പൊലീസ് മടങ്ങിയതിന്ശേഷം വീണ്ടും പ്രകോപിതനായ പ്രദീപ് അച്ഛന്‍ രാമകൃഷ്ണനെ വാക്കത്തിക്ക് വെട്ടുകയായിരുന്നു. രാമകൃഷ്ണന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദീപ് ഒളിവിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍