12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

അസംഘടിത മേഖലയില്‍ തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നില്ല -മന്ത്രി

കൊല്ലം: അസംഘടിത മേഖലയില്‍ തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നില്ലെന്നും കേരളത്തില്‍ മിനിമം കൂലിപോലും നിഷേധിക്കുന്നത് ലജ്ജാകരമാണെന്നും മന്ത്രി ഷിബു ബേബിജോണ്‍. തൊഴില്‍വകുപ്പിന്‍െറയും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്‍െറയും ആഭിമുഖ്യത്തില്‍ ലാല്‍ ബഹാദൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മെയ്ദിന കായികമേളയോടനുബന്ധിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മെയ് ദിനപരിപാടികള്‍ ആഘോഷപൂര്‍വം നടത്താന്‍ തൊഴില്‍വകുപ്പും സ്പോര്‍ട്സ് കൗണ്‍സിലും തൊഴിലാളി സംഘടനകളും മുന്‍കൈയെടുക്കണമെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ഡോ.കെ. ശിവരാമകൃഷ്ണപിള്ള അധ്യക്ഷതവഹിച്ചു. ജെ. ഉദയഭാനു, ജില്ലാ ലേബര്‍ ഓഫിസര്‍ എം.വി. ഹെന്‍ട്രി, മുഹമ്മദ്കോയ എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് മന്ത്രി ഗണേഷ്കുമാര്‍ ഉദ്ഘാടനം ചെയ്യും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com