ചാലക്കുടി: കവര്‍ച്ച കേസിലെ പിടികിട്ടാപ്പുള്ളിയെ എട്ട് വര്‍ഷത്തിനുശേഷം അറസ്റ്റ് ചെയ്തു. അങ്കമാലി പാറേടത്ത് കുട്ടനെയാണ് (38) ചാലക്കുടി എസ്.ഐ പി. ലാല്‍കുമാര്‍ അറസ്റ്റ് ചെയ്തത്.2003 ല്‍ വിജയരാഘവപുരം സ്വദേശി പറമ്പിക്കാട്ടില്‍ അജിതനെ ആക്രമിച്ച് സ്വര്‍ണമാലയും റാഡോ വാച്ചും പതിനായിരം രൂപയും കവര്‍ന്ന കേസിലാണ് അറസ്റ്റ്. ചാലക്കുടി, കൊടകര, അങ്കമാലി, പെരുമ്പാവൂര്‍, ഇരിങ്ങാലക്കുട, കോടനാട് തുടങ്ങിയ സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. എസ്.ഐ മോഹനന്‍, സി.പി.ഒമാരായ സി.എ. ജോബ്, സി.ബി. ഷെറിന്‍, വിനോദ്, സി.വി. ഡേവിസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍