മലപ്പുറം: ഇടതുപക്ഷം തീരുമാനിച്ചാല്‍ എട്ടോ പത്തോ എം.എല്‍.എമാര്‍ ഇങ്ങോട്ടുവരുമെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ. എന്നാല്‍ എം.എല്‍.എമാരെ കിട്ടാന്‍ തിണ്ണനിരങ്ങുന്ന ശീലം എല്‍.ഡി.എഫിനില്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാറിന്‍െറ യുവജന വഞ്ചനക്കും തൊഴില്‍ നിഷേധത്തിനുമെതിരെ ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സംഘടിപ്പിച്ച ജനകീയ വിചാരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്‍റ് അബ്ദുല്ല നവാസ് അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി പി.പി. വാസുദേവന്‍, സുമേഷ്, പി.കെ. ഖലീമുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി. സത്യന്‍ സ്വാഗതവും വി. ജ്യോതിഷ് നന്ദിയും പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍