കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അവകാശ സമരം 11ാം ദിവസം പിന്നിടുന്നു. തിങ്കളാഴ്ച നായന്മാര്‍മൂല ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മാനേജര്‍ എം. അബ്ദുല്ല ഹാജി സത്യഗ്രഹം ഉദ്ഘാടനം ചെയ്തു.
അജാനൂര്‍ പഞ്ചായത്തിലെ ജനകീയ മുന്നണി പ്രവര്‍ത്തകരാണ് സത്യഗ്രഹം നടത്തിയത്.
രാധാകൃഷ്ണന്‍ പെരുമ്പള, കെ. പ്രസന്നകുമാര്‍, വി. സുരേഷ്ബാബു, ജോസഫ് വടകര എന്നിവര്‍ സംസാരിച്ചു. ടി. നാരായണന്‍ സ്വാഗതവും ബി. മാധവി നന്ദിയും പറഞ്ഞു. എം.വി. ജാനകി, എം.വി. ശാരദ, കെ. അനിത, എസ്. പുഷ്പ, സി. ബീന, വി.വി. ശാന്ത, ലളിത, ശ്രീലത, കെ. നാരായണി, സരോജിനി, കെ.എം. വിനോദ്, അനില്‍കുമാര്‍, പി. ഗംഗാധരന്‍, ടി. ശാന്ത എന്നിവര്‍ തിങ്കളാഴ്ച സത്യഗ്രഹം നടത്തി.മെയ് രണ്ടിന് രാവിലെ 10ന്് സമരത്തിലെ ജനപങ്കാളിത്തത്തിനും മുഖ്യമന്ത്രിയെ പ്രതിഷേധമറിയിക്കാനും പെരുവിരല്‍സാക്ഷ്യം സംഘടിപ്പിക്കും. പരിപാടി പരിസ്ഥിതി പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ എ. മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍