കോഴിക്കോട്: മാതാ അമൃതാനന്ദമയീമഠത്തിനുസമീപം സ്വകാര്യവ്യക്തിയുടെ മതില്‍ റോഡ് വികസനത്തിന് പൊളിച്ച കേസ് വീണ്ടും വിവാദത്തില്‍. പൊളിച്ച മതില്‍ പുനര്‍നിര്‍മിക്കാനുള്ള ശ്രമം നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞു. കോര്‍പറേഷന്‍ അനുമതിയില്ലാതെ മതില്‍ കെട്ടുന്നു എന്നാരോപിച്ചാണ് ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ തടഞ്ഞത്. ആശ്രമത്തിനു കിഴക്കുഭാഗത്തെ വിനീത കൃഷ്ണന്‍ കുട്ടിയുടെ വീട്ടുമതിലാണ് കഴിഞ്ഞ ഡിസംബറില്‍ റോഡിന് വീതികൂട്ടാന്‍വേണ്ടി പൊളിച്ചത്. താന്‍ വീട്ടിലില്ലാത്ത സമയത്ത് അനുമതിയില്ലാതെ മതില്‍ പൊളിച്ച് സ്ഥലം കൈയേറി എന്നാരോപിച്ച് സ്ഥലമുടമ ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസ് ഇപ്പോള്‍ മുന്‍സിഫ് കോടതി -2ലാണ്. ഇതിനിടെ കഴിഞ്ഞ ദിവസം കോടതി അനുമതിയോടെ മതില്‍ പുനര്‍നിര്‍മിക്കാന്‍ ശ്രമിച്ചപ്പോഴാണ് വീണ്ടും നാട്ടുകാര്‍ തടഞ്ഞത്. കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഇന്നലെ സ്ഥലം സന്ദര്‍ശിച്ചു. മതില്‍ നിര്‍മാണത്തിന് അനുമതി നല്‍കേണ്ടത് കോര്‍പറേഷനാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍