മാനന്തവാടി: ഒരു പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തി കാട്ടാന അഞ്ച് വീടുകള്‍ തകര്‍ത്തു. കമ്മന ചെറുവയല്‍ രമേശന്‍, ലീല ഭാസ്കരന്‍, നെട്ടൂര്‍ കോളനിയിലെ ബാബു, പൂളക്കല്‍ ഗോവിന്ദന്‍ നായര്‍, പള്ളിക്കുന്നേല്‍ ഷൈല എന്നിവരുടെ വീടുകളാണ് തകര്‍ത്തത്. വഴിയില്‍ കണ്ട മെതിയന്ത്രവും ആന തകര്‍ത്തു. മുക്കത്ത് പാടശേഖര സമിതിയുടേതാണ് യന്ത്രം. തിങ്കളാഴ്ച രാവിലെ 5.30ഓടെയാണ് ആനയുടെ പരാക്രമം തുടങ്ങിയത്. മാനന്തവാടി നഗരത്തിന് സമീപത്തുകൂടിയാണ് ആന കമ്മനയിലെത്തിയത്. വിവരം അറിഞ്ഞ് വനം പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും ആന പുഴ തീരത്തുകൂടി ഓടുകയും ഇല്ലത്തുവയല്‍, കുരിശിങ്കല്‍, കരിന്തിരിക്കടവ്, കുണ്ടാല എന്നിവിടങ്ങളിലെത്തി. നാട്ടുകാരും വനംവകുപ്പ് ജീവനക്കാരും വള്ളിയൂര്‍ക്കാവ് വഴി ആനയെ കാട്ടിലേക്ക് തുരത്തി. ഡി.എഫ്.ഒ കെ. കാര്‍ത്തിയേകന്‍, തഹസില്‍ദാര്‍ പി.പി. കൃഷ്ണന്‍കുട്ടി, എസ്.ഐ എം. ശ്രീജേഷ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍