മാനന്തവാടി: സംസ്ഥാന പട്ടികവര്‍ഗ ക്ഷേമ-യുവജന ക്ഷേമ വകുപ്പുകള്‍ മാനന്തവാടി വള്ളിയൂര്‍ക്കാവില്‍ സംഘടിപ്പിച്ച ദേശീയ പട്ടികവര്‍ഗ മഹോത്സവം-ഗോത്രായനം- മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.
വള്ളിയൂര്‍കാവില്‍ ഗോത്രായനം പോലെ ദേശീയ പ്രാധാന്യമുള്ള മഹോത്സവങ്ങള്‍ നടത്തുന്നതിനുള്ള സ്ഥിരം വേദിയുടെ നിര്‍മാണത്തിന് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തയാറാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ക്ഷേത്രം ഭരണസമിതി അനുമതി നല്‍കിയാല്‍ സര്‍ക്കാര്‍ സ്ഥിരം വേദി നിര്‍മിച്ചുനല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദിവാസികള്‍ കൂടുതലുളള ജില്ല എന്ന നിലയില്‍ വയനാടിന്‍െറ വികസനത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ്് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭൂമിപ്രശ്നമടക്കം പരിഹരിക്കാന്‍ ശക്തമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.
പട്ടികവര്‍ഗ യുവജനക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. അന്യംനിന്നുപോകുന്ന ഗോത്രകലകളും തനതുസംസ്കാരവും സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും ഗോത്രായനത്തിലൂടെ സാധിക്കുമെന്ന് മന്ത്രി ജയലക്ഷ്മി പറഞ്ഞു. പട്ടികവര്‍ഗ ജനവിഭാഗത്തിന്‍െറ ജീവിതനിലവാരം ഗണ്യമായി ഉയരേണ്ടതുണ്ട്. സാമൂഹിക പിന്നാക്കാവസ്ഥക്ക് ശാശ്വത പരിഹാരം ഉണ്ടാകണം. വരുമാനവര്‍ധനവിന് പുതിയ പദ്ധതികള്‍ വേണം.
ആദിവാസികളുടെ സാമ്പത്തിക ക്രയശേഷി വര്‍ധിപ്പിക്കണം. പട്ടികവര്‍ഗ ജനവിഭാഗത്തിന്‍െറ ജീവിതത്തിന്‍െറ സമസ്ത മേഖലകളെയും വളര്‍ത്താനും പുനരുദ്ധരിക്കാനുമുള്ള ആധുനിക നവോഥാന പദ്ധതിയാണ് ഗോത്രായനം -മന്ത്രി പറഞ്ഞു. കേരളത്തിലെ പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി പുതിയ നയങ്ങളും പദ്ധതികളും ആവിഷ്കരിക്കാനുള്ള ശ്രമമാണ് ഗോത്രായനത്തിലൂടെ വിഭാവനം ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു.
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ പി.എസ്. പ്രശാന്ത് ആമുഖ പ്രഭാഷണം നടത്തി.
വനിതാ കമീഷന്‍ ചെയര്‍പേഴ്സന്‍ കെ.സി. റോസക്കുട്ടി ടീച്ചര്‍, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.എല്‍. പൗലോസ്, മാനന്തവാടി രൂപത ബിഷപ് ഡോ. ജോസ് പൊരുന്നേടം, സൈന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ റാഷിദ് കൂളിവയല്‍, ബ്രഹ്മാചാര്യ അക്ഷയാമൃത ചൈതന്യ, ആദിവാസി ക്ഷേമസമിതി സെക്രട്ടറി വിദ്യാധരന്‍ കാണി, കേരള ആദിവാസി കോണ്‍ഗ്രസ് നേതാവ് കെ. ശശിധരന്‍, വനവാസി വികാസ് സമിതി നേതാവ് പള്ളിയറ രാമന്‍, കല്‍പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ എ.പി. ഹമീദ്, കല്‍പറ്റ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സലീം മേമന, പനമരം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് വത്സ ചാക്കോ, ബത്തേരി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എ.എസ്. വിജയ, പഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍്റ് എം.എ. ജോസഫ്, മാനന്തവാടി പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഗ്ളാഡിസ് ചെറിയാന്‍, ഡി.സി.സി പ്രസിഡന്‍റ് പി.വി. ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണ ഭട്ട് സ്വാഗതവും ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ ശശീന്ദ്രന്‍ ചെട്ട്യാര്‍ നന്ദിയും പറഞ്ഞു. അഞ്ചുദിവസത്തെ മേളക്ക് തുടക്കംകുറിച്ച് ആദിവാസി കലകള്‍ അണിനിരന്ന ഘോഷയാത്രയുണ്ടായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍