മലേഷ്യ ദോഹയില്‍ വ്യാപാര കേന്ദ്രം തുറക്കും

ദോഹ: ഖത്തറിലുള്ള വ്യാപാരി, വ്യവസായി സമൂഹവുമായി മലേഷ്യന്‍ വിപണിയെ ബന്ധിപ്പിക്കാന്‍ ദോഹയില്‍ മലേഷ്യയുടെ ട്രേഡ് സെന്‍്റര്‍ തുറക്കുന്നു. സെപ്തംബറില്‍ കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുമെന്ന് മലേഷ്യയുടെ അന്താരാഷ്ട്ര വ്യാപാര, വ്യവസായ വകുപ്പുമന്ത്രി മുസ്തഫ മുഹമ്മദ് അറിയിച്ചു. മലേഷ്യന്‍ എക്സ്റ്റേണല്‍ ട്രേഡ് ആന്‍റ് ഡവലപ്മെന്‍്റ് കോര്‍പറേഷനായിരിക്കും കേന്ദ്രത്തിന്റെനടത്തിപ്പ്. ഇതുമുഖേന മലേഷ്യയുടെ മികച്ച ഉല്‍പന്ന, സേവനങ്ങള്‍ ഖത്തറിലെ വിപണിക്ക് പരിചയപ്പെടുത്താനാവും. പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതില്‍ ഈ സംരംഭം പ്രധാന പങ്കുവഹിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
2022ലെ ലോകകപ്പ് വിജയകരമായി സംഘടിപ്പിക്കാന്‍ ഖത്തറിന് ആവശ്യമായ സര്‍വ പിന്തുണയും മലേഷ്യ നല്‍കും. മലേഷ്യയുമായി ഏറ്റവും കൂടുതല്‍ വാണിജ്യ ഇടപാട് നടത്തുന്ന മൂന്നാമത്തെ ഗള്‍ഫ് രാജ്യമാണ് ഖത്തര്‍. മലേഷ്യക്ക് പ്രകൃതി വാതകം നല്‍കാന്‍ ഖത്തര്‍ തീരുമാനിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയുമായി അദ്ദേഹം ഇന്നലെ രാവിലെ ദോഹയില്‍ കൂടിക്കാഴ്ച നടത്തി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus