12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

ബഹ്റൈന്‍ പ്രക്ഷോഭം: പുനര്‍വിചാരണ വേണമെന്ന് സുപ്രീംകോടതി

മനാമ: ബഹ്റൈന്‍ ഭരണകൂടത്തിനെതിരായ അട്ടിമറി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായതിന് ശിക്ഷിക്കപ്പെട്ട 21 പേരുടെ കേസ് പുനര്‍വിചാരണ നടത്താന്‍ സുപ്രീംകോടതിയുടെ ഉത്തരവ്. അല്‍ഹര്‍ യൂസുഫ് മുഹമ്മദ് അല്‍ ഷുമൈകിന്റെ ശിക്ഷ കാലാവധി രണ്ട് വര്‍ഷത്തില്‍നിന്ന് ആറു മാസമായി ചുരുക്കാനും കോടതി നിര്‍ദേശിച്ചു. 2011 മാര്‍ച്ചില്‍ നടന്ന അക്രമ സംഭവങ്ങളെ തുടര്‍ന്ന് അറസ്റ്റിലാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത ശിയാ വിഭാഗത്തിലെ പ്രക്ഷോഭകരുടെ നേതാവ് അബ്ദുല്‍ ഹാദി അബ്ദുല്ല അല്‍ഖാജ ഉള്‍പ്പെടെയുള്ളവരുടെ ശിക്ഷയാണ് സിവില്‍ കോടതിയില്‍ പുനര്‍വിചാരണ നടത്തുക.
അന്യായമായ തടങ്കല്‍ അവസാനിപ്പിച്ച് മോചനം സാധ്യമാക്കണമെന്നാവശ്യപ്പെട്ട് രണ്ട് മാസത്തോളമായി ജയിലില്‍ നിരാഹാരം അനുഷ്ഠിച്ചു വരുന്ന അബ്ദുല്ല അല്‍ഖാജയുടെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തെയും മറ്റ് തടവുകാരെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ശിയ വിഭാഗം പ്രക്ഷോഭം നടത്തുന്നുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com