|
ബാഴ്സക്ക് ഏഴുഗോള്‍ ജയം
ബാഴ്സലോണ: സ്കോറിങ് മികവിലേക്ക് ലയണല്‍ മെസ്സി തിരിച്ചെത്തിയപ്പോള്‍ സ്പാനിഷ് ലീഗ് ഫുട്ബാളില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണക്ക് അത്യുജ്ജ്വല ജയം. കിരീടപോരാട്ടത്തില്‍ റയലിനോട് തോല്‍വി സമ്മതിച്ച ബാഴ്സ ഞായറാഴ്ച നടന്ന കളിയില്‍ റയോ വായ്യെകാനോയെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കാണ് നിലംപരിശാക്കിയത്. മെസ്സിക്കു പുറമെ പെഡ്രോയും രണ്ടു തവണ ലക്ഷ്യം കണ്ടു. സെവിയ്യയെ 3-0ത്തിന് തോല്‍പിച്ച് 35 കളികളില്‍ 91 പോയന്‍റുമായി കിരീടം ഏറക്കുറെ ഉറപ്പിച്ച റയല്‍ മഡ്രിഡിന് പിന്നില്‍ 84 പോയന്‍റാണ് ബാഴ്സലോണയുടെ സമ്പാദ്യം.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍