|
ഡെല്‍പിയറോ യുവന്‍റസ് വിടുന്നു
റോം: യുവന്‍റസിന്‍െറ വിഖ്യാത താരം അലസ്സാന്ദ്രോ ഡെല്‍പിയറോ ക്ളബ് വിടുന്നു. മേയ് 20ന് നാപ്പോളിക്കെതിരെ നടക്കുന്ന ഇറ്റാലിയന്‍ കപ്പ് ഫൈനല്‍ യുവന്‍റസിനു വേണ്ടി തന്‍െറ അവസാനത്തേതായിരിക്കുമെന്ന് ഡെല്‍പിയറോ വ്യക്തമാക്കി. 37കാരനായ ഇറ്റാലിയന്‍ സ്ട്രൈക്കര്‍ കഴിഞ്ഞ 19 വര്‍ഷമായി യുവന്‍റസിന്‍െറ മുന്നണിപ്പോരാളിയായിരുന്നു. ‘ഇറ്റാലിയന്‍ കപ്പ് ഫൈനല്‍ യുവന്‍റസിനുവേണ്ടി എന്‍െറ അവസാന മത്സരമായിരിക്കും. ക്ളബുമായുള്ള എന്‍െറ കരാര്‍ ജൂണില്‍ അവസാനിക്കുകയാണ്. ഓരോ ദിവസവും ആരാധകര്‍ കാട്ടുന്ന സ്നേഹം അവിശ്വസനീയമാണ്. എങ്കിലും സംഭവിക്കേണ്ടത് സംഭവിക്കുകതന്നെ ചെയ്യും’-ലാ ഗസറ്റ ഡെല്ലോ സ്പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തില്‍ ഡെല്‍പിയറോ പറഞ്ഞു. 1991ല്‍ പഡോവയില്‍നിന്ന് കൂടുമാറിയെത്തിയ ശേഷം യുവന്‍റസിനുവേണ്ടി 511 കളികളില്‍ ഈ പ്രതിഭാധനന്‍ 207 ഗോളുകള്‍ നേടിയിട്ടുണ്ട്. ഇറ്റലിക്കു വേണ്ടി 91 മത്സരംത്തില്‍് 27 ഗോള്‍ നേടി.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍