തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജി, തിരുവനന്തപുരം ഈ അധ്യയന വര്‍ഷം നടത്തുന്ന കമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ്, പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ്, ഗ്രൗണ്ട് ക്ളാസ് കോഴ്സുകളിലേക്ക് താഴെപ്പറയുന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
കമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് (സി.പി.എല്‍) : 50 ശതമാനം മാര്‍ക്കോടെ പ്ളസ്ടു അഥവാ തത്തുല്യ യോഗ്യത, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി (വി.എച്ച്.എസ്.സി) ഒഴികെ ഇതിന് പുറമെ മാത്സ്, ഫിസിക്സ്, ഇംഗ്ളീഷ് എന്നിവക്ക് 60 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം.
പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ്/ഗ്രൗണ്ട് ക്ളാസ് മാത്രം (പി.പി.എല്‍/ഗ്രൗണ്ട് ക്ളാസ് മാത്രം) : 60 ശതമാനം മാര്‍ക്കോടെ പത്താം ക്ളാസ് പാസായിരിക്കണം. പ്രായപരിധി : 2012 ജൂണ്‍ 30 ന് 17 വയസ്സ് തികഞ്ഞിരിക്കണം. മാത്സ്, ഫിസിക്സ്, എന്‍ജിനീയറിങ് എന്നിവയില്‍ ബിരുദമുള്ളവര്‍ക്ക് 10 ശതമാനം വെയിറ്റേജ് നല്‍കുന്നതാണ്.അപേക്ഷാ ഫോറവും പ്രോസ്പെക്ടസും വിശദവിവരങ്ങളും അക്കാദമിയുടെ www.rajivgandhiacademyforaviationtechnology.org, www.aviationkerala.org വെബ്സൈറ്റുകളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ, രേഖകള്‍, 1000 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം ലഭിക്കേണ്ട അവസാന തീയതി മേയ് 19. ഫോണ്‍ 0471-2501977, ഇ-മെയില്‍ ragaat@gmail.com

നിങ്ങളുടെ അഭിപ്രായങ്ങള്‍