ഗാന്ധിനഗര്‍: വികലാംഗനായ യുവാവും ഭാര്യയും ആറുമാസംപ്രായമായ കുട്ടിയും സഞ്ചരിച്ച സ്കൂട്ടറില്‍ ഓട്ടോയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരായ മൂവര്‍ക്കും പരിക്ക്.
അതിരമ്പുഴ വടക്കേപറമ്പ് നെജീബ് (31), ഭാര്യ റസിയ (28), മകന്‍ മുഹമ്മദ് അര്‍ഫത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. നെജീബിനെയും റസിയയെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും കുട്ടിയെ ഐ.സി.എച്ചിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം 7.30ന് മെഡിക്കല്‍ കോളജിന് സമീപമായിരുന്നു അപകടം. ശ്വാസതടസ്സം ഉണ്ടായിരുന്ന കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എക്സ്റേ എടുത്ത് കുട്ടികളുടെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു.
ദമ്പതികള്‍. വികലാംഗരുടെ പ്രത്യേകവാഹനത്തിലാണ് ഇവര്‍ യാത്രചെയ്തത്. എതിര്‍ദിശയില്‍നിന്നുവന്ന ഓട്ടോ ഇടിക്കുകയായിരുന്നു. മൂവരുടെയും പരിക്ക് ഗുരുതരമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍