12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

ശ്രീലങ്കന്‍ സ്വദേശികളെ കണ്ടെത്തിയ സംഭവം: അന്വേഷണം ചെന്നൈയിലേക്ക്

കൊല്ലം: ശക്തികുളങ്ങര ആല്‍ത്തറമൂട് ജങ്ഷന് സമീപം സംശയകരമായ സാഹചര്യത്തില്‍ രണ്ട് ശ്രീലങ്കന്‍ സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ അന്വേഷണ സംഘം ചെന്നൈയിലേക്ക് തിരിച്ചു.
ശക്തികുളങ്ങര എസ്.ഐ രൂപേഷും രണ്ട് സിവില്‍ പൊലീസ് ഓഫിസര്‍മാരുമാണ് പോയത്. പിടിയിലായവര്‍ പറഞ്ഞ കാര്യങ്ങള്‍ വ്യക്തമാണോയെന്ന് സംഘം അന്വേഷിക്കും.
ചെന്നൈ സ്വദേശി ശ്രീദാസന്‍ (42), തിരുവള്ളൂര്‍ സ്വദേശി ധനപാലസിംഗം (52) എന്നിവരാണ് കസ്റ്റഡിയിലായത്. വെള്ളിയാഴ്ച രാത്രി സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇവരെ നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇവര്‍ ശ്രീലങ്കന്‍ അഭയാര്‍ഥികളാണെന്ന് പൊലീസ് സംശയിക്കുന്നു. ഗള്‍ഫില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് തമിഴ്നാട്ടിലെ ഏജന്‍റ് ഇവരെ ശക്തികുളങ്ങരയില്‍ എത്തിക്കുകയായിരുന്നുവെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. ചെന്നൈയിലെ ഏജന്‍റ് പറഞ്ഞതനുസരിച്ച് ശക്തികുളങ്ങരയിലെത്തിയപ്പോള്‍ ഇവിടത്തെ ഏജന്‍റ് മുങ്ങിയെന്നാണ് ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. ഗള്‍ഫില്‍ പോകുന്നതിനായി ഇവര്‍ ഏജന്‍റുമാര്‍ക്ക് പണവും നല്‍കിയത്രെ.
ഇതിനു പിന്നില്‍ മനുഷ്യക്കടത്ത് റാക്കറ്റുകള്‍ക്ക് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. പിടിയിലായവര്‍ പൊലീസിനു നല്‍കിയ വിലാസവും മറ്റ് വിവരങ്ങളും പൊലീസ് അന്വേഷിക്കും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com