പട്ടാമ്പി: ഒരു കോടിയിലേറെ രൂപ ചെലവിട്ട് റോഡ് വീതി കൂട്ടിയിട്ടും പട്ടാമ്പി ടൗണില്‍ ഗതാഗതക്കുരുക്ക് മുറുകുന്നു. ചെര്‍പ്പുളശ്ശേരി റോഡ് ജങ്ഷന്‍ മുതല്‍ പട്ടാമ്പി ബസ്സ്റ്റാന്‍ഡ് വരെ കുരുക്ക് പതിവാണ്. വാഹനങ്ങളുടെ അശാസ്ത്രീയ പാര്‍ക്കിങ്ങാണ് ഇതിന് കാരണം.
വര്‍ഷങ്ങള്‍ക്കുമുമ്പ് ഗതാഗത തടസ്സത്തിന് പ്രധാന കാരണം റെയില്‍വേ കമാനമായിരുന്നു. അത് പൊളിച്ചു പണിയുകയും നിരത്ത് പരമാവധി വീതി കൂട്ടുകയും ചെയ്തതോടെ കുരുക്കില്ലാതാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
മേലെപട്ടാമ്പി ജങ്ഷനില്‍ നാല് റോഡുകളില്‍ നിന്ന് ഒഴുകി എത്തുന്ന വാഹനങ്ങള്‍ നിയമം പാലിക്കാതെ നടത്തുന്ന ഓട്ടം വഴിയാത്രക്കാര്‍ക്ക് ഭീഷണിയാണ്. പട്ടാമ്പി ടി.ബി റോഡ് ജങ്ഷനിലും കുരുക്ക് രൂക്ഷമാണ്. എസ്.ബി.ടി ബാങ്കിന്‍െറ മുന്നിലെ വാഹന പാര്‍ക്കിങ്ങാണ് വില്ലനാവുന്നത്. സ്റ്റോപ്പുകളില്‍ ബസുകള്‍ നിര്‍ത്തുമ്പോഴേക്കും ടൗണില്‍ വാഹന നിര നീളുന്നത് കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍