Sun, 04/29/2012 - 20:50 ( 1 year 3 weeksago)
ദല്‍ഹിക്ക് ഒരു റണ്‍ ജയം
(+)(-) Font Size
ദല്‍ഹിക്ക് ഒരു റണ്‍ ജയം

ന്യൂദല്‍ഹി: രാജസ്ഥാന്‍ റോയല്‍സിനെതിരായ ഐ.പി.എല്‍ മല്‍സരത്തില്‍ ദല്‍ഹി ഡെയര്‍ഡെവിള്‍സിന് ഒരു റണ്‍ ജയം. ആദ്യം ബാറ്റു ചെയ്ത ദല്‍ഹിയുടെ 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 151 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. തുടര്‍ച്ചയായ നാലാം അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ വീരേന്ദര്‍ സെവാഗിന്റെ മികവില്‍ ദല്‍ഹി 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 152 റണ്‍സെടുത്തത്. ജയവര്‍ധനെ (ആറു റണ്‍) പീറ്റേഴ്സണ്‍ (അഞ്ച്) എന്നിവര്‍ എളുപ്പം പുറത്തായത് ദല്‍ഹിയുടെ റണ്ണൊഴുക്കിനെ ബാധിച്ചു. രാജസ്ഥാനു വേണ്ടി പങ്കജ് സിങും അമിത് സിങും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി.രാജസ്ഥാന്‍ ബാറ്റ്സ്മന്‍മാരില്‍ അജിന്‍ക്യ രഹാനെ 84 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് (40) ബ്രാഡ് ഹോഡ്ജ് (22) ഉവൈസ് ഷാ (ഒന്ന്) എന്നിവരാണ് പുറത്തായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus