കണ്ണൂര്‍: കണ്ണൂര്‍ കാപ്പാട് സ്വദേശിയായ വിദ്യാര്‍ഥി അജ്മല്‍ ബംഗളൂരുവില്‍ റാഗിങ്ങിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ സഹായിക്കുന്ന സമീപനമാണ് കേരള പൊലീസ് സ്വീകരിക്കുന്നതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍.
അജ്മലിന്‍െറ കൊലയാളികളെ പിടികൂടാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും സംയുക്തമായി സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേസില്‍ എറണാകുളം സ്വദേശിയായ വിദ്യാര്‍ഥി പിടിയിലായെങ്കിലും കണ്ണൂര്‍, കാഞ്ഞങ്ങാട് സ്വദേശികളായ രണ്ടുപേരെ ഇനിയും പിടികിട്ടാനുണ്ട്. കേരള പൊലീസ് സഹായിക്കുന്നില്ലെന്നാണ് കര്‍ണാടക പൊലീസ് അറിയിച്ചതെന്ന് ജയരാജന്‍ പറഞ്ഞു. പൊലീസിന്‍െറ അനാസ്ഥ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ടി.വി. രാജേഷ് എം.എല്‍.എ, എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.കെ. സനോജ്, എടക്കാട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. പ്രകാശിനി, എം. ഷാജിര്‍, നെല്യാട്ട് രാഘവന്‍, ബി. സുമോദ്സണ്‍ എന്നിവര്‍ സംസാരിച്ചു.
പി. സന്തോഷ് സ്വാഗതം പറഞ്ഞു. മരിച്ച അജ്മലിന്‍െറ കുടുംബാംഗങ്ങളും നാട്ടുകാരുമടക്കം നിരവധി പേര്‍ മാര്‍ച്ചിലും ധര്‍ണയിലും പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍