വെള്ളമുണ്ട: സര്‍ക്കാര്‍ സഹായം നാമമാത്രമായതോടെ കര്‍ഷകര്‍ മള്‍ബറി കൃഷി ഉപേക്ഷിക്കുന്നു. ഒരു വര്‍ഷം മുമ്പുവരെ സജീവമായിരുന്ന മള്‍ബറി കൃഷി പൂര്‍ണമായും നിലക്കുകയാണ്. സെറികള്‍ച്ചര്‍ മിഷന്‍െറ സബ്സിഡികള്‍ ഇല്ലാതായതോടെ നിലവിലെ കൃഷിയും നഷ്ടത്തിലായെന്നു കര്‍ഷകര്‍ പറയുന്നു.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ മള്‍ബറി കൃഷി നടന്നിരുന്ന സ്ഥലങ്ങളിലൊന്നാണ് വെള്ളമുണ്ട. വ്യവസായികാടിസ്ഥാനത്തില്‍ കൃഷി നടത്തിയിരുന്ന കര്‍ഷകര്‍ പോലും മറ്റുവഴി തേടുകയാണ്. സര്‍ക്കാര്‍ തലത്തില്‍ കൊക്കൂണ്‍ ശേഖരണം മാത്രമാണ് കാര്യമായി നടക്കുന്നത്. കൃഷി പ്രോത്സാഹനത്തിന് ഉദ്യോഗസഥരും കാര്യമായ താല്‍പര്യം കാണിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍