Sun, 04/29/2012 - 00:18 ( 1 year 3 weeksago)
ദിജുവിന് ഒളിമ്പിക്സ് ടിക്കറ്റ്
(+)(-) Font Size
ദിജുവിന് ഒളിമ്പിക്സ് ടിക്കറ്റ്

ന്യൂദല്‍ഹി: ഇന്ത്യന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണിലെ മികച്ച പ്രകടനവുമായി മലയാളി ബാഡ്മിന്‍റണ്‍ താരം വി. ദിജു ഒളിമ്പിക്സ് യോഗ്യത ഉറപ്പിച്ചു. മിക്സഡ് ഡബ്ള്‍സ് പങ്കാളി ഹൈദരാബാദില്‍ നിന്നുള്ള ജ്വാല ഗുട്ടക്കൊപ്പമാണ് ദിജുവും ഒളിമ്പിക് ടിക്കറ്റുറപ്പിച്ചത്. ഇന്ത്യന്‍ ഓപണിന്‍െറ രണ്ടാം റൗണ്ടില്‍ പുറത്തായെങ്കിലും റാങ്കിങ്ങില്‍ നടത്തിയ മുന്നേറ്റമാണ് ദിജു-ജ്വാല സഖ്യത്തിന് യോഗ്യത ഉറപ്പാക്കിയത്. ലോകറാങ്കിങ്ങിലെ ആദ്യ 15 സ്ഥാനക്കാര്‍ക്കാണ് ഒളിമ്പിക് ടിക്കറ്റ്. പതിനാറാം റാങ്കുകാരായ ഇന്ത്യന്‍ സഖ്യം ടൂര്‍ണമെന്‍റിലെ പ്രകടനത്തോടെ ഒരു സ്ഥാനം മെച്ചപ്പെടുത്തി 15ലെത്തിയതോടെയാണ് ഒളിമ്പിക്സ് ടിക്കറ്റുറപ്പിച്ചത്. മേയ് മൂന്നിന് ഔദ്യാഗിക റാങ്കിങ്ങിന്‍െറ പ്രഖ്യാപനം പുറത്തു വരും. കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര വലിയവീട്ടില്‍ ദിജുവിന്‍െറ സ്വപ്നനേട്ടം കൂടിയാവും ഇത്്. ഇന്ത്യയുടെ ഏറ്റവും മികച്ച മിക്സഡ് ഡബ്ള്‍സ് സഖ്യമാണ് ദിജു-ജ്വാല.
വനിതാ വിഭാഗം ഡബ്ള്‍സില്‍ അശ്വിനി പൊന്നപ്പക്കൊപ്പവും ഒളിമ്പിക് യോഗ്യത നേടിയ ജ്വാല ഇരട്ട ഒളിമ്പിക് ബര്‍ത്തു നേടുന്ന ഏക ഇന്ത്യന്‍ താരമെന്ന പദവിയും സ്വന്തമാക്കി.
ഇന്ത്യന്‍ ഓപണ്‍ ക്വാര്‍ട്ടര്‍ ജയത്തോടെ ഒളിമ്പിക് യോഗ്യത സ്വന്തമാക്കിയ പി. കശ്യപ് സെമിയില്‍ പുറത്തായതോടെ ഇന്ത്യന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണില്‍ ഇന്ത്യന്‍ പങ്കാളിത്തം അവസാനിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus