12:30:26
20 May 2013
Monday
Facebook
Twitter
Rssfeed

പ്ളസ് വണ്‍ ഏകജാലക പ്രവേശം: മേയ് മൂന്നുമുതല്‍ അപേക്ഷിക്കാം

പ്ളസ് വണ്‍ ഏകജാലക പ്രവേശം: മേയ് മൂന്നുമുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: 2012-13 അധ്യയന വര്‍ഷത്തേക്കുള്ള പ്ളസ്വണ്‍ ഏകജാലക പ്രവേശത്തിന്‍െറ പ്രോസ്പെക്ടസ് മന്ത്രി അബ്ദുറബ്ബ് പ്രകാശനം ചെയ്തു. മേയ് മൂന്ന് മുതല്‍ അപേക്ഷാഫോറവും പ്രോസ്പെക്ടസും സ്കൂളുകളില്‍ നിന്ന് ലഭ്യമായിത്തുടങ്ങും. ജില്ലയിലെ ഏത് സ്കൂളില്‍നിന്നും അപേക്ഷ വാങ്ങാം. പൂരിപ്പിച്ച അപേക്ഷ മേയ് 31ന് മുമ്പ് സ്കൂളില്‍ സമര്‍പ്പിക്കണം.
അതേ ജില്ലയിലെ ഏത് സ്കൂളിലും പൂരിപ്പിച്ച അപേക്ഷ നല്‍കാം. സ്റ്റേറ്റ് സിലബസില്‍ ഇക്കൊല്ലം എസ്.എസ്.എല്‍.സി പാസായ വിദ്യാര്‍ഥികള്‍ അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്‍െറ ഇന്‍റര്‍നെറ്റ് കോപ്പി വെച്ചാല്‍മതി. ഒരു ജില്ലയിലെ എത്ര സ്കൂളുകളില്‍ അപേക്ഷിക്കുന്നതിനും ഒരൊറ്റ അപേക്ഷാ ഫോറം മതി. ലഭിച്ച ഗ്രേഡുകളുടെ അടിസ്ഥാനത്തില്‍ ഏതൊക്കെ സ്കൂളുകളില്‍ പ്രവേശത്തിന് സാധ്യതയുണ്ടെന്ന് വിദ്യാര്‍ഥികള്‍ക്ക് അറിയുന്നതിനുള്ള സൗകര്യം www.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ മേയ് രണ്ട് മുതല്‍ ലഭ്യമാകും. മുന്‍വര്‍ഷം മൂന്ന് അലോട്ട്മെന്‍റുകള്‍ കഴിഞ്ഞശേഷമുള്ള ഓരോ സ്കൂളിലെയും അവസാന റാങ്ക് വിവരങ്ങളാണ് പ്രസിദ്ധീകരിക്കുന്നത്. സ്കൂള്‍ അടിസ്ഥാനത്തിലോ കോഴ്സ് അടിസ്ഥാനത്തിലോ കാറ്റഗറി അടിസ്ഥാനത്തിലോ അല്ലെങ്കില്‍ ഇവയെല്ലാം ചേര്‍ത്തോ അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാം.
ആദ്യ അലോട്ട്മെന്‍റ് ജൂണ്‍ 14 നായിരിക്കുമെന്നും മുഖ്യ അലോട്ട്മെന്‍റുകള്‍ ജൂണ്‍ 27ന് അവസാനിപ്പിച്ച് ജൂണ്‍ 28ന് ക്ളാസുകള്‍ ആരംഭിക്കുമെന്നും ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com